ETV Bharat / state

റൂൾസ് ഓഫ് ബിസിനസ് ഭേദഗതി; ആരോപണങ്ങൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രി - ഉപസമിതി

വിഷയം മന്ത്രിസഭ ഉപസമിതിയുടെ പരിഗണനയിലാണ്. ഊഹത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി

CM said the allegations were absurd  റൂൾസ് ഓഫ് ബിസിനസ് ഭേദഗതി  ആരോപണങ്ങൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രി  മന്ത്രിസഭ  ഉപസമിതി  മുഖ്യമന്ത്രി
റൂൾസ് ഓഫ് ബിസിനസ് ഭേദഗതി; ആരോപണങ്ങൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 10, 2020, 9:06 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭ അറിയാതെയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 26ന് ചേർന്ന മന്ത്രിസഭ യോഗമാണ് വിഷയം പരിഗണിച്ചത്. റൂൾസ് ഓഫ് ബിസിനസിന്‍റെ ഭാഗമായി അഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന ഉദ്യോഗസ്ഥതല സമിതിയെ 2018 ഡിസംമ്പർ 22 ന് നിയമിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി വാർത്ത റിസോഴ്‌സ് ആയിരുന്നു ചെയർമാൻ. നിയമ സെക്രട്ടറി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി, ഐടി സെക്രട്ടറി എന്നിവരുൾപ്പെടെ ആയിരുന്നു സമിതി.

റൂൾസ് ഓഫ് ബിസിനസ് ഭേദഗതി; ആരോപണങ്ങൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രി

ഈ സമിതി കാര്യങ്ങൾ പരിശോധിച്ച് സമർപ്പിച്ച ശുപാർശയാണ് ആണ് ഓഗസ്റ്റ് 26 ന് ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചത്. വിഷയം മന്ത്രിസഭ പൂര്‍ണമായി ചർച്ച ചെയ്യുന്നതിന് പകരമായി വിശദമായ പരിശോധനയ്ക്ക് ഉപസമിതിക്ക് വിടുകയായിരുന്നു. എ കെ ബാലൻ അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ എന്നിവരും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. വിഷയം മന്ത്രിസഭ ഉപസമിതിയുടെ പരിഗണനയിലാണ്. ഊഹത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പുറത്തുവന്നതെന്നും റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രിസഭ ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.