ETV Bharat / state

ഗുണ്ട-മാഫിയ ബന്ധം : 21 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി മുഖ്യമന്ത്രി - CM

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതം. 21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിയ്‌ക്കല്‍ നോട്ടിസ് അയച്ചു. 14 ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനില്‍. 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം.

വിജിലന്‍സ് അന്വേഷണം  ഗുണ്ട  ഗുണ്ട മാഫിയ ബന്ധം  പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി മുഖ്യമന്ത്രി  മുഖ്യമന്ത്രി  പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം  മുഖ്യമന്ത്രി പിണറായി വിജയന്‍  ഡിവൈഎസ്‌പി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  news updates in kerala  kerala news updates  investigation against police officers  CM  CM talk about kerala police
മുഖ്യമന്ത്രി പിണറായി വിജയന്‍
author img

By

Published : Feb 1, 2023, 4:26 PM IST

തിരുവനന്തപുരം: ഗുണ്ട മാഫിയ ബന്ധത്തെ തുടര്‍ന്ന് 21 പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ട മാഫിയ ബന്ധം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും 14 ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡിവൈഎസ്‌പിമാര്‍ മൂന്ന് എസ്‌ഐമാര്‍ എന്നിവരടക്കമാണ് സസ്‌പെന്‍ഷനിലായത്. ഗുണ്ട മാഫിയ ബന്ധത്തിന്‍റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെയും പേരിൽ 23 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുണ്ട മാഫിയ ബന്ധത്തിന്‍റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിൽ ശിക്ഷ നടപടികൾ തുടരുകയാണ്. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ എസ്ഐയെ സസ്പെൻഡ് ചെയ്യുകയും മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സുനുവിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.