തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തലയുടെ എംആർഐ സ്‌കാന്‍ എടുത്തതിന് ശേഷം മാത്രമേ അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്യുകയുള്ളു. ഇന്ന് രാവിലെ ഡോക്‌ടർമാർമാരുടെ വിദഗ്‌ധ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യ പുരോഗതി വിലയിരുത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് സിഎം രവീന്ദ്രൻ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാതെ വിട്ടു നിൽക്കുന്നത്. അതിനിടെ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ആശുപത്രി വാസത്തിനു പിന്നിൽ ഭീഷണിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
സിഎം രവീന്ദ്രൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല - തിരുവനന്തപുരം
കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം