തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കാലത്തും മതവിദ്വേഷം പടർത്താൻ ചിലർ തുനിഞ്ഞിറങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാരാണ് ക്ഷേത്ര ഫണ്ട് സർക്കാർ എടുക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.
സംസ്ഥാന സർക്കാർ ദേവസ്വം ബോർഡുകളിൽ നിന്ന് തുക എടുക്കുകയല്ല. കൊടുക്കുകയാണ് ചെയ്യുന്നത്. ബജറ്റ് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന സ്ഥിതിയിലേക്ക് പോകരുത്. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളും കോടികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്‍റെ നടപടി മാത്രം വിവാദമാക്കുന്നത് ഇത്തരക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.