തിരുവനന്തപുരം: മലയാളി ബാസ്‌ക്കറ്റ്ബോള്‍ താരം കെ.സി ലിതാര ബിഹാറില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതിയുക്തമായ അന്വേഷണം വേണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി. കോഴിക്കോട് കത്തിയച്ചാലി സ്വദേശിനിയായ ലിതാര പട്‌ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ് ആത്മഹത്യ ചെയ്‌തത്.
ബന്ധുക്കള്‍ മൊബൈലില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ലാറ്റ് ഉടമയെ അറിക്കുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരിശീലകന്റെ ഭാഗത്തു നിന്നും നിരന്തരം അവഹേളനം ഏറ്റിരുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
പട്‌ന രാജീവ് നഗര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. ലിതാര റെയില്‍വേയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. കഴിഞ്ഞ് ആറ് മാസമായി പട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസില്‍ സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.