ETV Bharat / state

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ; ബഫർ സോൺ, കെ റെയിൽ വിഷയങ്ങൾ ചർച്ചയ്‌ക്ക്

സിപിഎം പിബി യോഗങ്ങൾക്ക് ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും

Chief Minister will meet the Prime Minister  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും  കൂടിക്കാഴ്‌ച നടത്തും  ബഫർ സോൺ  കെ റെയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച  മുഖ്യമന്ത്രി ഡൽഹിയിൽ  kerala news  malayalam news  Chief Minister Pinarayi Vijayan  Buffer zone  k rail  Prime Minister Narendra Modi  Chief Minister in Delhi
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ
author img

By

Published : Dec 26, 2022, 4:16 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. നാളെ രാവിലെ 10.30 നാണ് കൂടിക്കാഴ്‌ചയ്‌ക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചിരിക്കുന്നത്. ബഫർ സോൺ, കെ റെയിൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയാകും.

വനമേഖലയോട് ചേർന്നുള്ള ജനങ്ങൾക്ക് മുഴുവൻ ആശങ്കയായ ബഫർ സോൺ വിഷയത്തിൽ വിശദമായ ചർച്ച നടക്കുമെന്നാണ് സൂചന. കെ റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നത് സംബന്ധിച്ചും പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ചർച്ചയാകും. മുഖ്യമന്ത്രി ഇന്ന് തന്നെ ഡൽഹിയിൽ എത്തി കഴിഞ്ഞു.

സിപിഎം പിബി യോഗങ്ങൾക്കായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.