ETV Bharat / state

'അത് പാർട്ടി നിലപാട്'; മന്ത്രി റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

എം.എൽ.എമാർ കരാറുകാരേയും കൂട്ടി കാണാൻ വരരുതെന്ന മന്ത്രിയുടെ പ്രതികരണത്തിൽ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി.

pinarayi vijayan  pa muhammed Riyas  പി.എ മുഹമ്മദ് റിയാസ്  മുഖ്യമന്ത്രി  എം.എൽ.എ  pa muhammed Riyas  CM pinarayi vijayan
'അത് പാർട്ടി നിലപാട്'; മന്ത്രി റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
author img

By

Published : Oct 20, 2021, 8:49 PM IST

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എൽ.എമാർ കരാറുകാരേയും കൂട്ടി കാണാൻ വരരുതെന്ന മന്ത്രിയുടെ പ്രതികരണത്തിൽ സി.പി.എമ്മിൽ വ്യത്യസ്‌ത അഭിപ്രായം ഇല്ല. അത് പാർട്ടി നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒരു എം.എൽ.എ കരാറുകാരേയും കൂട്ടി കാണാൻ വന്നിരുന്നു. കരാറുകാരനെ കൂട്ടിവരുന്നത് നിങ്ങളുടെ ജോലി അല്ലെന്ന് ഓർമിപ്പിച്ചു. കരാറുകാരെ കൂട്ടി എം.എൽ.എമാർ തന്നെ കാണാൻ വരരുതെന്ന് മുഹമ്മദ് റിയാസ് സഭയിൽ പറഞ്ഞതിനെ വിമർശിച്ച് എ.എൻ. ഷംസീർ എം.എൽ.എ രംഗത്ത് വന്നിരുന്നു. എന്നാൽ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്നത് വസ്‌തുതയാണെന്ന് വ്യക്തമാക്കിയ റിയാസ് തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

ALSO READ: പ്രകൃതിക്ഷോഭ സാധ്യത; പത്തനംതിട്ടയില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.