തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന റേഷന്‍ കടകളുടെ മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്‌റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ - സ്റ്റോറുകൾ വഴി റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയും സാധ്യമാക്കുന്ന തരത്തിലാവും മാറ്റം വരുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ ഫോൺ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാൻ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിന് ആദ്യം നൽകുകയാണ് ലക്ഷ്യം. ലൈഫ് മിഷൻ വഴി 3.18 ലക്ഷം വീടുകളുടെ നിര്‍മാണം പൂർത്തിയാക്കി. ബാക്കി നിർമാണ പ്രവർത്തനം ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.