ETV Bharat / state

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി; മരണനിരക്ക് പിടിച്ചുക്കെട്ടി കേരളം

author img

By

Published : Aug 28, 2021, 6:48 PM IST

Updated : Aug 28, 2021, 8:43 PM IST

കൊവിഡ് രോഗികൾ വർധിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മികച്ച ആരോഗ്യസാഹചര്യം മൂലം മരണനിരക്ക് ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെക്കാളും കുറവാണെന്ന് മുഖ്യമന്ത്രി.

cm live  PINARAYI VIJAYAN  CM  KERALA CM  പിണറായി വിജയൻ  വിജയൻ  മുഖ്യമന്ത്രി  cm pinarayi vijayan press meet  press meet  വാർത്താസമ്മേളനം  കൊവിഡ്  കൊവിഡ് 19  covid  covid19  കൊവിഡ് മരണനിരക്ക്
പ്രതിപക്ഷത്തിന് മറുപടി; സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങൾക്ക് കണക്കുകൾ നിരത്തി മറുപടി പറഞ്ഞ് മുഖ്യമന്ത്രി. 36 ദിസങ്ങൾക്ക് ശേഷം കൊവിഡ് കണക്കുകളുമായി വീണ്ടും മാധ്യമങ്ങളെ കാണാനെത്തിയപ്പോൾ ആരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങൾ ഓരോന്നായി എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്.

മരണനിരക്ക് പിടിച്ചുകെട്ടി

കൊവിഡ് രോഗികൾ വർധിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മികച്ച ആരോഗ്യസാഹചര്യം മൂലം മരണനിരക്ക് ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെക്കാളും കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വർധവനവിന് ആനുപാതികമായി മരണങ്ങളുടെ എണ്ണവും വർധിച്ചു. പ്രായമായവരാണ് മരിച്ചവരിൽ അധികമെന്നും മുഖ്യമന്ത്രി പരാമർശിച്ചു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി; മരണനിരക്ക് പിടിച്ചുക്കെട്ടി കേരളം

ഓണ ഇളവിൽ രോഗികളിൽ വർധനവ്

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയത് മുതൽ രോഗവ്യാപനത്തിനുണ്ടായ വർധനവിന്‍റെ തോത് ഓണക്കാലത്തെതുടർന്ന് കൂടിയതായും മുഖ്യമന്ത്രി. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാസൗകര്യം ശക്തമാക്കി. വാക്സിനേഷൻ വേഗത്തിൽ പുരോഗമിക്കുകയാണ്. ജനസംഖ്യാനുപാതികമായി വാക്സിനേഷൻ ഏറ്റവും കൂടുതൽ ആളുകൾക്ക് വേഗത്തിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം അഞ്ച് ലക്ഷം ഡോസ് വാക്സിൻ വരെ വിതരണം ചെയ്യാൻ സാധിച്ചു. സാമൂഹ്യ പ്രതിരോധശേഷി അധികം വൈകാതെ കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മൂന്നാം തരംഗത്തെ നേരിടാൻ സജ്ജരാകണം

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതൽ പ്രവർത്തിച്ചുവരുന്നത്. ആ ഉദ്യമം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ വളരെ ഗൗരവപൂർവം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയുമാണ്. മൂന്നാം തരംഗത്തിന്‍റെ സാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങൾ മുന്നോട്ട് പോകണം. മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:KERALA COVID UPDATES: സംസ്ഥാനത്ത് 31265 പേര്‍ക്ക് കൊവിഡ്, 153 മരണം

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ രാജ്യത്തെ ആരോഗ്യ രംഗത്തെ പ്രമുഖര്‍ അഭിനന്ദിച്ചത് അഗീകാരമായാണ് കേരളം കാണുന്നത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം കേരളത്തില്‍ കുറവാണ്. അതുകൊണ്ട് തന്നെ രോഗം വരാന്‍ സാധ്യതയുള്ളവര്‍ കേരളത്തില്‍ കൂടുതലാണ്. അതിനാൽ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. രോഗ പ്രതിരോധത്തോടൊപ്പം തന്നെ ജനജീവിതം സാധാരണ നിലയിലെത്തിക്കേണ്ടതും സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. സാമൂഹിക ജീവിതത്തില്‍ ഏല്‍പ്പിച്ച പരിക്ക് ഭേദമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Aug 28, 2021, 8:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.