ETV Bharat / state

കേരളത്തിലെ വാക്‌സിനേഷനെ കുറച്ചു കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

വാക്‌സിനേഷന്‍ അതിവേഗം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭിച്ചാല്‍ വാക്‌സിന്‍ വിതരണത്തിന്‍റെ വേഗത കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

author img

By

Published : Jul 23, 2021, 8:26 PM IST

CM Pinarayi Vijayan  Chief minister Pinarayi Vijayan  കേരളത്തിലെ വാക്‌സിനേഷൻ  കേരളത്തിലെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്  മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിലെ വാക്‌സിനേഷനെ കുറച്ചു കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ കണക്കുകള്‍ കുറച്ചു കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭിച്ചാല്‍ വാക്‌സിന്‍ വിതരണത്തിന്‍റെ വേഗത കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധ ശേഷി കൈവരിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണത്തിലെ പാളിച്ചയും വാക്‌സിന്‍ വിതരണത്തിലെ വീഴ്ചയും മൂന്നാം തരംഗത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ അതിവേഗം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആൾക്കൂട്ടം ഒഴിവാക്കണം, ജാഗ്രത കൈവെടിയരുത്

ഡെല്‍റ്റ വൈറസ് സാധ്യതയുള്ളതു കൊണ്ട് ചെറുതും വലുതുമായ ആള്‍ക്കൂട്ടം ഒഴിവാക്കണം. മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. കേവലം നാല് ശതമാനം കുട്ടികളെയാണ് ഇതുവരെ രോഗം ബാധിച്ചത്. മരണനിരക്കും വളരെ കുറവാണ്. എങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫര്‍മേറ്ററി സിന്‍ഡ്രോം കുട്ടികളില്‍ കാണുന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്ക് തീവ്ര പരിചരണം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കനിയണം

സംസ്ഥാനത്ത് ഇതുവരെ 1,77,09529 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസും 5,24,4940 പേര്‍ക്ക് രണ്ട് ഡോസും വാക്‌സിൻ നൽകി. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ 60 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 40,000 ത്തോളം ഗര്‍ഭിണികള്‍ വാക്‌സിനെടുത്തിട്ടുണ്ട്.

18 വയസിന് മുകളിലുള്ള 50 ശതമാനത്തിന് ഒരു ഡോസ് വാക്സിൻ നല്‍കി. മറ്റുള്ളവര്‍ക്ക് കൂടി അതിവേഗം വാക്‌സിനേഷന്‍ നടത്താനായാല്‍ അധികം വൈകാതെ 70 ശതമാനം പേര്‍ക്ക് വാക്സിൻ ലഭ്യമാകും. ആരോഗ്യപ്രവര്‍ത്തകരില്‍ 100 ശതമാനം പേര്‍ക്കും ഒന്നാം ഡോസ് നല്‍കിയിട്ടുണ്ട്. രണ്ടാം ഡോസിന്‍റെ ഇടവേള വര്‍ദ്ധിപ്പിച്ചതു കൊണ്ടാണ് രണ്ടാം ഡോസ് എല്ലാവര്‍ക്കും നല്‍കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: KERALA COVID CASES: കേരളത്തിൽ 17,518 പേർക്ക് കൊവിഡ്; 132 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.