ETV Bharat / state

'കേരളത്തിന്‍റെ വികസനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു, സാമ്പത്തികമായി ശ്വാസം മുട്ടിക്കാനും ശ്രമം'; മുഖ്യമന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടികുറച്ചുവെന്നും കേരളത്തിന്‍റെ വികസനത്തെ തടയുക എന്ന ലക്ഷ്യത്തിലാണ് കേരളത്തിനെതിരെ കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

union attitude towards kerala  cm pinarayi vijayan  kifbi  pinarayi vijayan on kifbi  vizhinjam port  government schools  kerala govt debt  latest news in trivandrum  latest news today  കേരളത്തിന്‍റെ വികസനം  വികസനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍  മുഖ്യമന്ത്രി  സംസ്ഥാനത്തിന്‍റെ വായ്‌പാപരിധി  മുഖ്യമന്ത്രി പിണറായി വിജയന്‍  കിഫ്ബി കടമെടുപ്പ്  കിഫ്ബി  പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും  ദേശീയ പാത വികസനത്തിന്  വിഴിഞ്ഞം തുറമുഖം  വിഴിഞ്ഞം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'കേരളത്തിന്‍റെ വികസനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു, സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാന്‍ ശ്രമം നടക്കുന്നു'; മുഖ്യമന്ത്രി
author img

By

Published : Mar 3, 2023, 4:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിന്‍റെ ഭാഗമായാണ് കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്‍റെ പൊതുകടമായി കണക്കാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടികുറച്ചുവെന്നും കേരളത്തിന്‍റെ വികസനത്തെ തടയുക എന്ന ലക്ഷ്യത്തിലാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കിഫ്‌ബിയിലൂടെ മാറ്റങ്ങള്‍: സംസ്ഥാനത്തിന്‍റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ദിശാബോധമുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബിയിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി.

ഇത്തരം വികസന പദ്ധതികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. പല കാര്യങ്ങളിലും ബജറ്റിനെ മാത്രം ആശ്രയിച്ചാല്‍ ശരിയാകണമെന്നില്ല. അതിനുള്ള ബദലായാണ് കിഫ്ബിയെ കാണുന്നത്-മുഖ്യമന്ത്രി അറിയിച്ചു.

കിഫ്ബിയുടെ ഫലം നന്നായി സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ അത്ഭുതകരമായ മാറ്റം കൊണ്ടുവരാനായിട്ടുണ്ട്. പുതുതായി 993 പദ്ധതികള്‍ക്കായി 74,000 കോടിയുടെ അംഗീകാരമാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. പദ്ധതി നിര്‍വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള 54,000 കോടിയുടെ 986 പദ്ധതികളില്‍ 6201 കോടിയുടെ പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും: ദേശീയ പാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് 6769 കോടിയുടെ പദ്ധതിക്കും പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപെടുത്തുന്നതിന് 2780 കോടിയുടെ പദ്ധതിക്കും കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. 44,705 ഹൈടെക്ക് ക്ലാസ് മുറികളും 11,257 ഹൈടെക്ക് ലബോറട്ടറികളും കിഫ്ബി വഴി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് വ്യവസായ പാര്‍ക്കുകള്‍ക്കായി 13,988 കോടി രൂപ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിസിന്‍റെ ലിമിറ്റഡിന് ഭൂമിയേറ്റെടുക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതിയും കിഫ്ബി വഴി നടപ്പാക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം സ്വപ്‌നം കാണാന്‍ കഴിയുന്ന സ്വപ്‌നങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. പരിമിതികളെല്ലാം മറികടന്ന് ശരിയായ ദിശാബോധത്തോടെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നത് പ്രോഗസ് റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കുന്നുണ്ട്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 580 വാഗ്‌ദാനങ്ങളും നടപ്പാക്കി. അതിന്‍റെ ഫലമാണ് തുടര്‍ ഭരണം.

ഈ സര്‍ക്കാര്‍ 50 ഇന പരിപാടിയും 900 വാഗ്‌ദാനങ്ങളുമാണ് മുന്നോട്ട് വച്ചത്. അതില്‍ ഒന്നാം വര്‍ഷം 978 പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനായെന്നും ഇതുമൂലം തൊഴിലില്ലായ്‌മ മുന്‍വര്‍ഷത്തേക്കാള്‍ കുറയ്ക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം വലിയ സാധ്യത: വിഴിഞ്ഞം തുറമുഖം അതിവേഗത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിയ സാധ്യതയാണ് സര്‍ക്കാറിന് മുന്നില്‍ വിഴിഞ്ഞം നല്‍കുന്നത്. സമുദ്ര ചരക്ക് നീക്കത്തിന്‍റെ 40 ശതമാനവും നടക്കുന്ന തിരക്കേറിയ പാതയിലാണ് വിഴിഞ്ഞം തുറമുഖം വരുന്നത്.

ഇത് മുതല്‍കൂട്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി മേഖല മാറും.

ഇതിലൂടെ പ്രാദേശികമായി വലിയ വികസനം വരും. പ്രദേശത്ത് ജനങ്ങളെ ഇതിന്‍റെ പങ്കാളികളാക്കും. വ്യവസായ പാര്‍ക്കുകളടക്കം ഇവിടെ മുന്‍കൈയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഔട്ടര്‍ റിങ്ങ് റോഡിന്‍റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

റീ ബില്‍ഡ് കേരളയില്‍ 87 പദ്ധതികള്‍ക്കായി 8,232 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നിര്‍വഹണത്തിന്‍റെ വിവധ ഘട്ടങ്ങളിലുള്ള 5590 കോടിയുടെ പദ്ധതികളില്‍ 376 കോടിയുടെ 24 പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. റീബില്‍ഡ് കേരളയ്ക്കായി ഇതുവരെ 2864 കോടി ചിലവഴിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.