ETV Bharat / state

ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി

കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണം നടത്തുന്നുണ്ടെന്നും അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

pathanamthitta black magic murder  chief minister statement about black magic murder  ഇലന്തൂർ കൊലപാതകം  മുഖ്യമന്ത്രി  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം  ഇരട്ടക്കൊലപാതകം  സമ്പത്തിനുവേണ്ടി കൊലപാതകം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കേരളത്തിലെ നരബലി  BLACK MAGIC IN KERALA  TWO WOMEN SACRIFICED IN PATHANAMTHITTA  kerala latets news  malayalam latest news
ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം; പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി
author img

By

Published : Oct 11, 2022, 1:25 PM IST

തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലെ നരബലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ.

അന്ധവിശ്വാസത്തിന്‍റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങളെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്‍റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ് ഒരു മിസിങ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്. സമ്പത്തിന് വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്‌തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്.

Read More: കേരളത്തില്‍ നരബലി: തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതുശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടുവരണം. ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.