ETV Bharat / state

മുഖ്യമന്ത്രി എത്തിയില്ല, ഔദ്യോഗിക ഉദ്‌ഘാടനമില്ലാതെ വിഴിഞ്ഞം തുറമുഖ വിദഗ്‌ധ സംഗമവും സെമിനാറും

തുറമുഖത്തിന്‍റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സംഘടിപ്പിച്ച സെമിനാറില്‍ ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയിയിരുന്നു.

vizhinjam port  pinarayi vijayan  vizhinjam port seminar  vizhinjam protest  vizhinjam strike  മുഖ്യമന്ത്രി  വിഴിഞ്ഞം തുറമുഖം  വിഴിഞ്ഞം തുറമുഖ നിര്‍മാണ സമരം  വിഴിഞ്ഞം സെമിനാര്‍  വിഴിഞ്ഞം വിദഗ്‌ദ സംഗമവും സെമിനാറും  പിണറായി വിജയന്‍
മുഖ്യമന്ത്രി എത്തിയില്ല, ഔദ്യോഗിക ഉദ്‌ഘാടനമില്ലാതെ വിഴിഞ്ഞം തുറമുഖ വിദഗ്‌ദ സംഗമവും സെമിനാറും
author img

By

Published : Nov 29, 2022, 11:34 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വിദഗ്‌ധ സംഗമത്തിലും സെമിനാറിലും പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തുറമുഖത്തിന്‍റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സംഘടിപ്പിച്ച സെമിനാര്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

മുഖ്യമന്ത്രി എത്താതിരുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് പരിപാടി തുടങ്ങിയത്. അതേസമയം രാവിലെ പത്തിന് ആരംഭിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്‌ദുര്‍ റഹിമാനും മാത്രമായിരുന്നു എത്തിയത്. ഫിഷറീസ് വകുപ്പ് മന്ത്രിയാണ് പരിപാടിയില്‍ ആദ്യം സംസാരിച്ചത്.

വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തിയുള്ള സമരത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. വികസന പദ്ധതികൾ പകുതി വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഗെയിൽ പദ്ധതിയിലടക്കം ശക്തമായ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുമായി ചർച്ചകൾ നിരവധി തവണ നടത്തിയിട്ടുണ്ട്. എന്നാൽ ഒരാഴ്‌ചയെങ്കിലും നിർമാണം നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത് സമരമല്ല.

മറ്റെന്തോ ലക്ഷ്യമിട്ടുള്ള നീക്കമാണ്. രാജ്യത്തിൻ്റെ വികസനം തടസപ്പെടുത്തുന്നത് രാജ്യദ്രോഹമാണ്. ഒരു കാരണവശാലും സർക്കാർ പിന്നോട്ട് പോകില്ല. കുറേ ഗുണ്ടകളും പ്രതിഷേധക്കാരും ഉണ്ടെങ്കിൽ വികസന പദ്ധതി തടസപ്പെടുത്താൻ കഴിയില്ല.

ഇവിടെ നിയമ സംവിധാനമുണ്ട്. സർക്കാർ അതനുസരിച്ച് പ്രവർത്തിക്കും. നിശ്ചയിച്ച സമയത്ത് തന്നെ തുറമുഖത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ലത്തീൻ അതിരൂപതയടക്കം പ്രതിഷേധക്കാർ യാഥാർത്ഥ്യം മനസിലാക്കണം. കേരളത്തിൻ്റെ വികസനത്തിന് ഇത് അനിവാര്യമാണെന്ന് മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി വി അബ്‌ദുര്‍റഹിമാന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.