ETV Bharat / state

കര്‍ണാടക അതിർത്തിയിലെ നിയന്ത്രണം : അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

കര്‍ണാടകയിലേക്ക് ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകുന്നവരെ അതിര്‍ത്തിയിലെ നിയന്ത്രണം ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

CM says border control will not affect essential services  CM PINARAYI VIJAYAN  PINARAYI VIJAYAN  KARNATAKA BORDER  KARNATAKA  KARNATAKA RESTRICTIONS  COVID RESTRICTIONS  border restrictions  അതിർത്തി നിയന്ത്രണം അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി  അതിർത്തി നിയന്ത്രണം  കർണാടക  \കർണാടക അതിർത്തി നിയന്ത്രണം  അതിർത്തി നിയന്ത്രണം  കൊവിഡ് നിയന്ത്രണം  കൊവിഡ്  COVID
അതിർത്തി നിയന്ത്രണം അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 5, 2021, 1:09 PM IST

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കും അവശ്യ സേവനങ്ങൾക്കുമായി പോകുന്നവരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തിയിൽ കർശന പരിശോധന കർണാടക ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് ഇളവ് വേണമെന്ന് കർണാടകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി കർണാടക പൊലീസ് മേധാവിയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നു.

ALSO READ: സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പണം സംരക്ഷിക്കുമെന്ന് വി.എൻ.വാസവൻ

ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സർക്കാർ തല ഇടപെടലുകളും നടത്തിവരുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എ.കെ.എം. അഷ്റഫ് എംഎൽഎയുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു പിണറായി വിജയന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.