ETV Bharat / state

ശനിയാഴ്‌ച മുഖ്യമന്ത്രി അമേരിക്കയിലേക്ക് - ചികിത്സയ്ക്കായി മുഖ്യമന്ത്രി യുഎസിൽ

മയോക്ലിനിക്കിലെ തുടര്‍ ചികിത്സയ്ക്കായാണ് യാത്ര

pinarayi vijayan going usa  cm visit america  മുഖ്യമന്ത്രി അമേരിക്കയിലേക്ക്  ചികിത്സയ്ക്കായി മുഖ്യമന്ത്രി യുഎസിൽ  kerala latest news
മുഖ്യമന്ത്രി
author img

By

Published : Jan 14, 2022, 9:43 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (15.01.2022 ) ചികിത്സക്കായി അമേരിക്കയിലേക്ക് പോകും. മയോക്ലിനിക്കിലെ തുടര്‍ ചികിത്സ, പരിശോധന എന്നിവയ്ക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ജനുവരി 30ന് മടങ്ങിയെത്തും.

ഭാര്യ കമല അദ്ദേഹത്തിന്‍റെ പേഴ്സണൽ അസിസ്റ്റന്‍ഡായ വിഎം സുനീഷ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സയുടെയും യാത്രയുടെയും എല്ലാ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2018ലും മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു.

അതിന്റെ തുടര്‍ ചികിത്സക്കായാണ് ഇപ്പോഴത്തെ യാത്ര. 2021 ഒക്‌ടോബറിലായിരുന്നു തുടര്‍ ചികിത്സ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം യാത്ര നീളുകയായിരുന്നു.

ALSO READ കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.