ETV Bharat / state

"ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്‍റെ ലക്ഷണമെന്ന് കരുതരുത്"... വൈറലായി മുഖ്യമന്ത്രിയുടെ എഫ്‌ബി പോസ്റ്റ് - മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ലിംഗപരമായ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കും ഉണ്ട്. അതിനുതകുന്ന ബാലപാഠങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ ആരംഭിക്കണം. അതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

cm fb post  cm pinarayi vijayan fb  dowry kerala  pinarayi vijayan fb post  dowry death kerala  സ്‌ത്രീധനം കേരളം  സ്‌ത്രീധന പീഡനമരണങ്ങള്‍  സാമൂഹ്യ മാധ്യമ  സാമൂഹ്യ മാധ്യമത്തില്‍ മുഖ്യമന്ത്രി പിണായി വിജയന്‍  പിണായി വിജയന്‍ എഫ്‌ബി പോസ്റ്റ്  മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്  kerala dowry
മുഖ്യമന്ത്രിയുടെ എഫ്‌ബി പോസ്റ്റ്
author img

By

Published : Jun 22, 2021, 9:34 PM IST

Updated : Jun 22, 2021, 10:02 PM IST

തിരുവനന്തപുരം: സ്‌ത്രീധനത്തിനും സ്‌ത്രീധന പീഡനമരണങ്ങള്‍ക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച സ്‌ത്രീധന പീഡന മരണങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂഹ്യ മാധ്യമത്തില്‍ മുഖ്യമന്ത്രി പിണായി വിജയന്‍റെ വിമര്‍ശനം. ഇന്ന്‌ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സ്‌ത്രീധന പീഡനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്.

'ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്‍റെ ലക്ഷണമെന്നും കരുതരുത്'... എന്ന് പറയുന്ന പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ ഉടനീളം സ്‌ത്രീധന പീഡനങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. 'ആധിപത്യമല്ല സഹവര്‍ത്തിത്വമാണ് ആവശ്യം'... എന്ന്‌ മുഖ്യമന്ത്രി പറയുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സംഭവിച്ച സ്‌ത്രീധന പീഡന മരണങ്ങളിലെ ദുഖവും കേരള മനസാക്ഷിയുടെ പ്രതികരണവും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നു.

രാജ്യത്ത് സ്‌ത്രീധന വിരുദ്ധ നിയമം നിലവില്‍ വന്നിട്ട് ആറ്‌ പതിറ്റാണ്ട് കഴിഞ്ഞിട്ടും പല രൂപത്തിലും അളവിലും സ്‌ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേതെന്ന യാഥാര്‍ഥ്യം ഖേദകരമാണെന്ന്‌ അടക്കമുള്ള വിശദമായ കുറിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തത്.

Read More: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം...

സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാർത്ഥ്യം അതീവ ഖേദകരമാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും.

രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. സാമൂഹ്യവിപത്തായി കണ്ട് അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയമാണ് സ്ത്രീധനവും ഗാര്‍ഹിക പീഡനവും. സ്ത്രീ-പുരുഷ ഭേദമെന്യേ, ഭര്‍ത്താവിന്‍റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ ഉള്ള വ്യത്യാസം കൂടാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാന്‍ നമുക്കാവണം.

കുടുംബത്തിന്‍റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. നൽകിയ സ്ത്രീധനത്തിന്റെ കണക്കാകരുത് കുടുംബത്തിന്‍റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ പെണ്‍കുട്ടികളെ വില്‍പ്പനചരക്കാക്കി മാറ്റുകയാണ് എന്നോര്‍ക്കണം. വിവാഹത്തെയും കുടുംബജീവിതത്തെയും ആ വിധത്തിലുള്ള വ്യാപാര കരാറായി തരംതാഴ്ത്തരുത്.

വീടിനുള്ളിലെ ചര്‍ച്ചകള്‍ പോലും ഇക്കാര്യത്തില്‍ വലിയ സ്വാധീനം മക്കളില്‍ ചെലുത്തും എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എന്തെങ്കിലുമൊക്കെ പാരിതോഷികം ലഭിക്കേണ്ടത് അവകാശം ആണെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭര്‍ത്താവിന്‍റെ വീട്ടില്‍ ശാരീരികവും മാനസികവുമായ പീഡനവും സഹിച്ചു കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവര്‍ത്തിത്വമാണ് ആവശ്യം.

ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്‍റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുകയും അരുത്. സ്ത്രീ-പുരുഷ സമത്വത്തിന്‍റേതായ പുതിയ ചിന്തകള്‍ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്.

അതിനുതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. ആധുനിക സമൂഹമെന്ന നിലയ്ക്ക് ലിംഗപരമായ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കും ഉണ്ട്. അതിനുതകുന്ന ബാലപാഠങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ ആരംഭിക്കണം. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും ഒക്കെ അത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകും. യുവജന സംഘടനകൾ ഈ വിഷയം ഗൗരവപൂർവ്വം ഏറ്റെടുത്ത് ബോധവൽക്കരണങ്ങൾക്ക് നേതൃത്വം നൽകണം. ഇത്തരം അനീതികൾ തുടച്ചു നീക്കുമെന്ന് നമ്മൾ ഉറപ്പിക്കണം.

Last Updated : Jun 22, 2021, 10:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.