ETV Bharat / state

'സാകിയ ജഫ്രിയുടെ പോരാട്ടത്തില്‍ മതനിരപേക്ഷ ഇന്ത്യ ഐക്യപ്പെടണം'; ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ കുറിപ്പുമായി മുഖ്യമന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

സംഘപരിവാര്‍ നടത്തിയ തീവയ്‌പ്പില്‍ ഏഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിച്ച സംഭവത്തെ അനുസ്‌മരിച്ചുകൊണ്ട് സാകിയയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടാന്‍ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്

cm pinarayi vijayan  pinarayi vijayan facebook post  efsan jafri  efsan jafris remembrance day  zakiya jafri  gujarat riot  genocide  latest news in trivandrum  latest news today  സാകിയ ജഫ്രിയുടെ പോരാട്ടത്തില്‍  സാകിയ ജഫ്രി  ഏഹ്‌സാന്‍ ജഫ്രി  ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍  ഗുല്‍ബര്‍ഗ് സൊസൈറ്റി  ഗുജറാത്ത് കലാപം  വംശഹത്യാ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'സാകിയ ജഫ്രിയുടെ പോരാട്ടത്തില്‍ മതനിരപേക്ഷ ഇന്ത്യ ഐക്യപ്പെടണം'; ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ കുറിപ്പുമായി മുഖ്യമന്ത്രി
author img

By

Published : Feb 28, 2023, 3:45 PM IST

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഏഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയുടെ നിയമപോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടാന്‍ ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജഫ്രിയുടെ ഓര്‍മദിനമാണ് ഇന്ന്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരായ സാകിയ ജഫ്രിയുടെ നിയമപോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തിരിക്കുന്നത്.

'സംഘപരിവാര്‍ കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ഏഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികള്‍ അഭയം തേടിയെത്തിയത്. പ്രാണരക്ഷാര്‍ഥം തന്‍റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാന്‍ ഭരണകൂടം തയ്യാറായില്ല. ഇതിനു പിന്നാലെയാണ് സംഘപരിവാര്‍ നടത്തിയ തീവയ്‌പ്പില്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിച്ചതെന്ന്', മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് 20 കഴിഞ്ഞിരിക്കുന്നു. എന്നാല്‍, സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം: മുന്‍ കോണ്‍ഗ്രസ് എംപി ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്‌ദം പിന്നിട്ടിരിക്കുന്നു. 2002 ഫെബ്രുവരി 28ന് സംഘപരിവാര്‍ കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ഏഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികള്‍ അഭയം തേടിയെത്തിയത്.

  • " class="align-text-top noRightClick twitterSection" data="">

പ്രാണരക്ഷാര്‍ത്ഥം തന്‍റെ വീട്ടിലേയ്‌ക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാന്‍ ഭരണകൂടം തയ്യാറായില്ല. തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ ജഫ്രിയുള്‍പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിക്കുകയായിരുന്നു. വംശഹത്യാക്കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത്.

ഈ നരമേധത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഏഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്‍റെ ആക്രമണോത്സുക വര്‍ഗീയതയ്‌ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടാന്‍ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഏഹ്‌സാന്‍ ജഫ്രിയുടെ സ്‌മരണ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.