ETV Bharat / state

'സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര സമീപനം' ; നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസും ബിജെപിയും സമരത്തിനിറങ്ങുന്നത് വിചിത്രമായ കാര്യമാണെന്നും ജനക്ഷേമ പദ്ധതികളുമായി സര്‍ക്കാർ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി

author img

By

Published : Feb 9, 2023, 9:16 PM IST

Updated : Feb 9, 2023, 9:43 PM IST

CM Pinarayi Vijayan defends tax proposals  നികുതി നിര്‍ദ്ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ  കേരള ബജറ്റ്  നികുതി വർധനവ്  ഇന്ധന സെസ്  മുഖ്യമന്ത്രി പിണറായി വിജയന്‍  കോണ്‍ഗ്രസ്  മുഖ്യമന്ത്രി  ഇന്ധന വിലവർധന  Kerala Budget
നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇന്ധന സെസ് അടക്കമുള്ള ബജറ്റിലെ നികുതി വര്‍ധനവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ കൊണ്ടാണ് ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നതെന്നും ജനക്ഷേമ പദ്ധതികളുമായി സര്‍ക്കാറിന് മുന്നോട്ടുപോയേ മതിയാവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തേണ്ടതുണ്ട്. അതിനാണ് സര്‍ക്കാര്‍ ശ്രമങ്ങളെല്ലാം. സംസ്ഥാനത്തിന് നികുതി വര്‍ധിപ്പിക്കാന്‍ കഴിയുന്നത് മദ്യത്തിനും ഇന്ധന സെസിലുമാണ്. അതുകൊണ്ടാണ് ഇത്തരമൊരു നടപടിയിലേക്ക് പോയത്. 60 ലക്ഷം കുടുംബങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കുന്നതാണ് ക്ഷേമ പെന്‍ഷനുകള്‍.

ഇക്കാര്യങ്ങൾ ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. അതുകൊണ്ടാണ് പൊതുവെ ഇതിനെ അംഗീകരിക്കുന്ന നിലപാട് പൊതുജനം സ്വീകരിച്ചിരിക്കുന്നത്. നല്ലൊരു കാര്യത്തിനൊപ്പം നില്‍ക്കുന്നതാണ് ഈ നാടിന്‍റെ സ്ഥിതി. അതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നിലപാട് ജനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം കേന്ദ്രത്തിന് കുടപിടിക്കുന്നു: പ്രതിപക്ഷം മാധ്യമങ്ങളുടെ കെണിയില്‍ വീണാണ് സമരവുമായി ചാടിയിറങ്ങിയത്. ഒരു രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അത് വിശ്വസിക്കുകയാണ് പ്രതിപക്ഷം ചെയ്‌തത്. എന്നാല്‍ സര്‍ക്കാര്‍ ഒരു നിലപാട് പ്രഖ്യാപിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയുമാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ധിപ്പിച്ച നികുതി നല്‍കരുതെന്ന പഴയ പരാമര്‍ശം അന്നത്തെ സാഹചര്യത്തിലുള്ളതെന്നായിരുന്നു ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരെ കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും സമരത്തിലുണ്ട് എന്നത് വിചിത്രമായ കാര്യമാണ്. പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്.

തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇരുകൂട്ടരും. കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങള്‍ നികുതി വര്‍ധനവിന് നിര്‍ബന്ധിതരാക്കിയതാണ്. ഞെരുക്കി തോല്‍പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കടം പെരുകുന്നു എന്നത് കുപ്രചരണം : സംസ്ഥാനത്തിന്‍റെ കടം കുറഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ 38.51 ശതമാനമായിരുന്നു കടം. 2021-22 ല്‍ അത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. ഇതൊന്നും കാണാതെയാണ് സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്ന കുപ്രചരണം നടത്തുന്നത്.

നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞതുകൊണ്ടാണ് പുതിയ അടവ് എന്ന നിലയില്‍ നികുതി കൊള്ള, നികുതി ഭീകരത എന്ന് മുറവിളി കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22 ല്‍ 22.41 ശതമാനമാണ്.

നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം അസംബന്ധമാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വരുമാന വര്‍ധനയുണ്ടെങ്കിലും സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ്.

കേന്ദ്ര ധനമന്ത്രാലയം വാര്‍ഷിക വായ്‌പ പരിധി അഥവാ ധനക്കമ്മി പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിത്യനിദാന ചെലവുകള്‍ക്ക് കടമെടുക്കുന്ന സര്‍ക്കാര്‍ എന്നാണ് ആവര്‍ത്തിച്ച് പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്.

വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളില്‍ ചെലവഴിക്കുന്ന തുകയെല്ലാം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതുമാണ്. ശമ്പളവും പെന്‍ഷനും 2021-22 ല്‍ സംസ്ഥാനത്തിന്‍റെ മൊത്തം റവന്യൂ വരുമാനത്തിന്‍റെ 61.21 ശതമാനമായിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകള്‍ പ്രകാരം ഇത് 50.42 ശതമാനമാണ്.

മൊത്തം റവന്യൂ ചെലവിന്‍റെ അനുപാതത്തില്‍ ഇതേ കാലയളവില്‍ ശമ്പളവും പെന്‍ഷനും 48.84, 43.62, 42.85 ശതമാനമാണ്. ഇതിന്‍റെ ഗണ്യമായ ഒരു ഭാഗമാകട്ടെ വികസന ചെലവുമാണ്. റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ ശമ്പളവും പെന്‍ഷനും പലിശയും നല്‍കുന്നുണ്ട്. ഇത് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍, ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടം വാങ്ങുന്നു എന്ന പ്രചരണത്തിന് ഒരടിസ്ഥാനവുമില്ല.

ഒന്നിച്ച് നിൽക്കണം : സങ്കുചിത രാഷ്ട്രീയംവച്ച് ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ താറടിക്കുക എന്ന ലക്ഷ്യം മാത്രമുള്ള ചിലരാണ് മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നു എന്ന പ്രചരണം നടത്തുന്നത്. 2023-24 ലെ ബജറ്റ് കണക്ക് പ്രകാരം കേരളത്തിന്‍റെ റവന്യൂ ചെലവിന്‍റെ എസ്റ്റിമേറ്റ് 1.59 ലക്ഷം കോടി രൂപയാണ്.

മന്ത്രിസഭാംഗങ്ങള്‍ക്കും മറ്റുമുള്ള റവന്യൂ ചെലവ് ഇതിന്‍റെ 0.0087 ശതമാനമാണ്. പര്‍വതീകരിച്ച നുണകള്‍ക്ക് മറുപടി സംസാരിക്കുന്ന കണക്കുകളാണ്. കേന്ദ്ര നയത്താല്‍ വരിഞ്ഞുമുറുക്കപ്പെട്ട സംസ്ഥാനത്തിന് ആശ്വാസ ബജറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

വിലക്കയറ്റം തടയാന്‍ 2000 കോടി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജജനത്തിന് 80 കോടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി, കുടുംബശ്രീയ്ക്ക് 260 കോടിരൂപ, സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപ, ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകള്‍ക്കും 30 ഭവന സമുച്ചയങ്ങള്‍ക്കുമായി 1436 കോടി രൂപ, റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി ഇങ്ങനെ വകയിരുത്തിയത് ഈ നാടിന്‍റെ പുരോഗതിക്ക് വേണ്ടിയാണ്.

ഒരു മേഖലയേയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ബജറ്റില്‍ കൊണ്ടുവന്ന പുതിയ നിര്‍ദേശങ്ങളെ നശീകരണ സ്വഭാവത്തോടെ എതിര്‍ക്കുന്നതിന് പകരം നാടിനുവേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Last Updated : Feb 9, 2023, 9:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.