ETV Bharat / state

'ഗവര്‍ണര്‍ പറയുന്നത് വേറെയൊരാള്‍ക്കും പറയാന്‍ കഴിയാത്ത അസംബന്ധം'; തുറന്നടിച്ച് മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് ഖാനോടുള്ള സംയമന ശൈലി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. ഭീഷണി സ്വരത്തില്‍ ഗവര്‍ണര്‍ സംസാരിക്കുന്നത് ജനം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan criticizes Governor  മുഖ്യമന്ത്രി  ഗവര്‍ണര്‍ പിണറായി പോര്  ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ പിണറായി വിജയന്‍  Pinarayi Vijayan Arif Mohammad Khan war of words  Governor  kerala Governor  Governor Arif Mohammad Khan
'ഗവര്‍ണര്‍ പറയുന്നത് വേറെയൊരാള്‍ക്കും പറയാന്‍ കഴിയാത്ത അസംബന്ധം'; തുറന്നടിച്ച് മുഖ്യമന്ത്രി
author img

By

Published : Sep 16, 2022, 7:42 PM IST

Updated : Sep 17, 2022, 12:48 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വേറെയൊരാൾക്കും പറയാൻ കഴിയാത്ത അസംബന്ധമാണ് ഗവർണർ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച് ഗവർണർ നടത്തിയ പ്രതികരണത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

'ഗവര്‍ണര്‍ പറയുന്നത് വേറെയൊരാള്‍ക്കും പറയാന്‍ കഴിയാത്ത അസംബന്ധം'; തുറന്നടിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ സ്റ്റാഫിൻ്റെ ബന്ധുവായതിനാൽ ആർക്കും ജോലിക്ക് അപേക്ഷിക്കാൻ പാടില്ലയെന്നാണ് ഗവർണർ പറയുന്നത്. നിയമപ്രകാരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പ്രിയ വർഗീസ് ജോലിക്ക് അപേക്ഷിച്ചത്. ഉത്തരവാദിത്തപ്പെട്ടവർ പരിശോധിച്ചാണ് ജോലി നൽകിയത്.

അതിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്ക് എതിരെ നടപടിയെടുക്കാം. അതിന് ആരും തടസം നിൽക്കില്ല. എന്നാൽ ഇവയൊന്നും പരിശോധിക്കാതെ അസംബന്ധം എഴുന്നള്ളിക്കുകയാണ് ഗവർണർ ചെയ്യുന്നത്.

നാടിൻ്റെ പൊതുസ്ഥിതി അറിയണം. ഭീഷണിയുടെ സ്വരത്തിൽ ആരാണ് സംസാരിക്കുന്നതെന്ന് നാട് കാണുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നതു കൊണ്ട് എന്തെങ്കിലും നേട്ടം അദ്ദേഹത്തിന് ഉണ്ടാകുമോയെന്ന് നോക്കി നിൽക്കുകയായിരുന്നു.

എന്നാൽ ഒന്നും ഫലം കണ്ടില്ല. എന്ന് വച്ച് എന്തും പറയാനുള്ള സ്ഥലവും സ്ഥാനവുമാണെന്ന് കരുതരുത്. ഗവർണർക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹമോ ബന്ധപ്പെട്ടവരോ പരിശോധിക്കണം. ശബ്‌ദമുയര്‍ത്തിയും ഗൗരവഭാവത്തിലും സംസാരിച്ച് കാര്യങ്ങൾ നേടാം എന്ന് ഗവർണർ കരുതരുത്.

ഇതിന് അപ്പുറവും പറയാൻ അറിയാം. എന്നാൽ ഭരണ പ്രക്രിയയിലെ ഒരോ സ്ഥാനങ്ങളുടെ ഉത്തരവാദിത്തം ഉള്ളതിനാൽ ആ നിലയിലേക്ക് പോകുന്നില്ല. എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഭരണഘടനാപരമായ രീതിയുണ്ട്. അത് ഗവർണർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ പരിശോധിച്ച് ഒപ്പിടുന്നതാണ് രീതി. സർക്കാർ നിയമപരമായ കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായാണ് മുഖ്യമന്ത്രി ഗവർണർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത്. ഗവർണർ പലതവണ സർക്കാറിനെ കടന്നാക്രമിച്ചപ്പോഴും സംയമന പാതയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഈ രീതിയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

Last Updated : Sep 17, 2022, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.