ETV Bharat / state

ജൂണിൽ അമേരിക്ക, സെപ്‌റ്റംബറിൽ സൗദി; മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്

ലോക കേരള സഭയുടെ രണ്ട് മേഖല സമ്മേളനങ്ങള്‍ക്കായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകാനൊരുങ്ങുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയുള്ള യാത്രകൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്  മുഖ്യമന്ത്രിയുടെ വിദേശ യാത്ര  ലോക കേരള സഭ  കേരള പ്രവാസി കാര്യ വകുപ്പ്  മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്  pinarayi vijayan and ministers going to abroad  Pinarayi Vijayan  പിണറായി വിജയൻ
മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്
author img

By

Published : Apr 4, 2023, 5:57 PM IST

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നു. ഇത്തവണ ലോക കേരള സഭയുടെ രണ്ട് മേഖല സമ്മേളനങ്ങള്‍ക്കായാണ് യാത്ര. ജൂണ്‍ മാസത്തില്‍ അമേരിക്കയിലും സെപ്‌തംബര്‍ മാസത്തില്‍ സൗദി അറേബ്യയിലുമാണ് ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

അമേരിക്കയില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി ചീഫ് സെക്രട്ടറി ചെയര്‍മാനായി ആറംഗ ഉപ സമിതിയും സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി 7 അംഗ ഉപസമിതിയും രൂപീകരിച്ചു. പ്രവാസി വ്യവസായികളായ രവി പിള്ള, എംഎ യൂസഫലി എന്നിവര്‍ ഈ ഉപസമിതിയില്‍ അംഗങ്ങളാണ്.

ഇത്‌ സംബന്ധിച്ച ഉത്തരവ് കേരള പ്രവാസി കാര്യ വകുപ്പില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പുറത്തിറക്കി. സമ്മേളനങ്ങളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് 2023 മാര്‍ച്ച് 29 ന് ഇറങ്ങിയ ഉത്തരവിലില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന്‌ സമാനമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന.

കോടികൾ ചെലവിട്ട്‌ യാത്ര: 2022 ഒക്‌ടോബറില്‍ ലോക കേരള സഭയുടെ യൂറോപ്പ്, യുകെ മേഖല സമ്മേളനം നടന്നിരുന്നു. അന്നത്തെ മേഖല സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ എന്നിവരും വിദേശ പര്യടനത്തില്‍ പങ്കെടുത്തിരുന്നു.

മന്ത്രി വി.ശിവന്‍കുട്ടി ഭാര്യ പാര്‍വതിക്കൊപ്പമാണ് ലണ്ടനിലെത്തിയത്. മന്ത്രിമാരായ പി.രാജീവും വീണ ജോര്‍ജും ലണ്ടന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ അന്നത്തെ സന്ദര്‍ശനത്തിന് വിമാനക്കൂലി ഒഴികെ 43.14 ലക്ഷം രൂപയാണ് ചെലവായത്. 4 ദിവസം ലണ്ടനില്‍ തങ്ങിയതിനായിരുന്നു ഇത്രയും തുക ചെലവിട്ടത്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിവരാവകാശ നിയമപ്രകാരം പുറത്തു വിട്ട മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ കേരളത്തില്‍ നിന്ന് വിദേശത്തേക്കും വിദേശത്ത്‌ നിന്ന് തിരിച്ച് കേരളത്തിലേക്കും നടത്തിയ വിമാന യാത്രയുടെ കണക്ക് ഉള്‍പ്പെട്ടിട്ടില്ല. ഇതിനോടകം 10 കോടിയോളം രൂപയാണ് ലോക കേരള സഭയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്.

'അപാര തൊലിക്കട്ടി': മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദേശത്ത് കുടുംബാംഗങ്ങളുമായി ഊരുചുറ്റാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത് ലോക കേരള സഭയുടെ പേരില്‍ എന്തും ചെയ്യാമെന്ന ധിക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

'മുഴു പട്ടിണിയിലായ ജനങ്ങൾ മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ്. ഇതിനിടയിലാണ് ലോക മലയാള സമ്മേളനം എന്ന പേരിൽ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂർ പോകാനൊരുങ്ങുന്നത്. ഇത് ഈ സർക്കാറിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്'.

'എന്തും ചെയ്യാം എന്ന ധാർഷ്ട്യമാണ് ഈ സർക്കാറിനുള്ളത്. 125 കോടി രൂപയാണ് രണ്ടാം വാർഷികത്തിനായി സർക്കാർ ചെലവഴിക്കുന്നത്. ഇങ്ങനെ ചെയ്യാൻ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് അല്ലാതെ മറ്റാർക്കും തൊലിക്കട്ടി ഉണ്ടാകില്ല'. സർക്കാർ ജനങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ALSO READ: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ ടൂറിന്; 'അപാര തൊലിക്കട്ടി തന്നെ' എന്ന് വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.