ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ജില്ല കലക്‌ടര്‍മാരുടെ യോഗം ഇന്ന് - ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്തി

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മഴക്കെടുതികള്‍ വിലയിരുത്താനുമായി കലക്‌ടര്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്

Heavy rains in Kerala  the chief minister advice the people to be careful due to heavy rain  Weather update kerala  സംസ്ഥാനത്ത് ശക്തമായ മഴ  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്തി  മഴക്കെടുതി വിലയിരുത്താന്‍ ജില്ല കലക്‌ടര്‍മാരുടെ യോഗം
സംസ്ഥാനത്ത് ശക്തമായ മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ജില്ല കലക്‌ടര്‍മാരുടെ യോഗം ഇന്ന്
author img

By

Published : Aug 1, 2022, 3:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ജില്ല കലക്‌ടര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മഴക്കെടുതികള്‍ വിലയിരുത്താനുമാണ് യോഗം. വൈകിട്ട് നാല് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പം ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദര്‍ശിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊലീസ്, അഗ്‌നിരക്ഷാസേന തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്‌ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കണം.

ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്.

രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Also Read മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.