ETV Bharat / state

CM Pinarayi Vijayan about NCERT 'പുസ്‌തക പരിഷ്‌കരണം രാഷ്‌ട്രീയ അജണ്ട, വരും തലമുറയുടെ കാഴ്‌ചപ്പാടുകള്‍ മാറ്റിമറിക്കും': മുഖ്യമന്ത്രി - kerala news updates

NCERT Textbook revision: എൻസിഇആർടിയുടെ പാഠപുസ്‌തക പരിഷ്‌കരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി നിർമിച്ച അഡിഷണൽ പാഠപുസ്‌തകം പ്രകാശനം ചെയ്‌തു. ഒഴിവാക്കിയ ഭാഗങ്ങള്‍ വേണ്ടപ്പെട്ടവയാണെന്ന് മുഖ്യമന്ത്രി.

എൻസിഇആർടി  CM Pinarayi Vijayan about NCERT  CM Pinarayi Vijayan about NCERT Textbook revision  എൻസിഇആർടിയുടെ പരിഷ്‌കരണം രാഷ്‌ട്രീയ അജണ്ട  വരും തലമുറയുടെ കാഴ്‌ചപ്പാടുകള്‍ മാറ്റിമറിക്കും  മുഖ്യമന്ത്രി പിണറായി വിജയന്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  jerala news updates  latest news in kerala
CM Pinarayi Vijayan about NCERT
author img

By ETV Bharat Kerala Team

Published : Aug 23, 2023, 11:02 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ (Students) വസ്‌തുനിഷ്‌ഠമായും ശാസ്ത്രീയപരമായുമാണ് വിദ്യാഭ്യാസിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും എന്നാല്‍ മാത്രമെ മികച്ച വിദ്യാഭ്യാസം (Education) ലഭിച്ചെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാഷണലൈസേഷൻ എന്ന പേരിൽ എൻസിഇആർടി (NECRT) പാഠ ഭാഗങ്ങളില്‍ കാതലായ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നിർമ്മിച്ച അഡിഷണൽ പാഠപുസ്‌തകം പ്രകാശനം ചെയ്‌ത് കൊണ്ട് തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാഷണലൈസേഷന്‍റെ പേരില്‍ ഒഴിവാക്കിയ ഭാഗങ്ങളെല്ലാം ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. ദേശീയ തലത്തില്‍ നിന്നും ഏകപക്ഷീയമായ ഇടപെടലുകളാണ് എന്‍സിഇആര്‍ടി (NECRT) നടത്തുന്നത്. എന്നാല്‍ പ്രാദേശിക വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ സംസ്ഥാന സര്‍ക്കാറിന്‍റേതാണെന്നും അത്തരം ഉത്തരവാദിത്വത്തെ വളരെ ഗൗരവത്തോടെ ഏറ്റെടുത്ത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു. 11,12 ക്ലാസുകളില്‍ 11 വിഷയങ്ങളില്‍ 44 പാഠ പുസ്‌തകങ്ങള്‍ എന്‍സിഇആര്‍ടിയുടേതാണ്.

സ്വാഭാവികമായും ആ ക്ലാസുകളിലെ കുട്ടികള്‍ക്ക് ലഭിക്കുന്നത് പ്രത്യേക താത്‌പര്യത്തോടെ എന്‍സിഇആര്‍ടി (NECRT) തയ്യാറാക്കി പുറത്തിറക്കിയ പാഠ ഭാഗങ്ങളാണ്. അത്തരം കുട്ടികളുടെ ചരിത്ര കാഴ്‌ചപ്പാടുകളെയും സാമൂഹിക കാഴ്‌ചപ്പാടുകളെയും മാറ്റി മറിക്കും. മാനവികത ബോധം ഇല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അത്തരം പാഠപുസ്‌തകങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷമായി ചിന്തിക്കുകയും സാഹോദര്യത്തില്‍ ഊന്നി നില്‍ക്കുകയും ചെയ്യുന്ന സമൂഹത്തെ ഇത് അപകടത്തിലാക്കും. അത്തരം തിരിച്ചറിവാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു ബദല്‍ സംവിധാനവുമായി മുന്നോട്ട് വന്നതെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു.

പാഠപുസ്‌തകങ്ങളില്‍ മാറ്റം വരുത്താന്‍ എന്‍സിഇആര്‍ടി (NECRT) ചൂണ്ടികാണിച്ചത് പാഠപുസ്‌തകങ്ങളുടെ ഭാരം കുറക്കുകയും അവയെ യുക്തി സഹമാക്കുക എന്നതൊക്കെയാണ്. വിദഗ്‌ധരാണ് ഇത്തരം അഭിപ്രായങ്ങള്‍ മുന്നോട്ട് വച്ചതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ആരൊക്കെയാണ് വിദഗ്‌ധരെന്ന് അവര്‍ ഇതുവരെയും വെളിപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് കാലാനുസൃതമായ അറിവുകളും ശേഷികളും പ്രദാനം ചെയ്യുന്നതും രാജ്യത്തിന്‍റെ ഭരണഘടന മൂല്യങ്ങള്‍ക്കും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും ലിംഗ നീതിക്കും ശാസ്‌ത്ര അവബോധത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ നയമാണ് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഇതിന് പകരമായി മതനിരപേക്ഷതയെ കുറിച്ചും ശാസ്‌ത്ര അവബോധത്തെ കുറിച്ചുമുള്ള പാഠ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയാണ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി വധത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുസ്‌തകത്തിൽ നിന്ന് മാറ്റുന്നത് പാഠപുസ്‌തകങ്ങളുടെ ഭാരം കുറക്കാനല്ല. മറിച്ച് ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുഗളന്മാരെ കുറിച്ചുള്ള പാഠ ഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ രാജ്യം പ്രത്യേക സമുദായത്തിന്‍റേത് മാത്രമെന്ന ധാരണ സൃഷ്‌ടിക്കുകയാണ്. അതിലൂടെ ചിലരെ രാജ്യത്ത് നിന്ന് ആട്ടിയോടിക്കാനും ശ്രമം ഉണ്ടാകും. വിദ്വേഷത്തിൽ ഊന്നി നിൽക്കുന്ന ഒരു സമൂഹത്തെ സൃഷ്‌ടിക്കാനാണ് പുതിയ പരിഷ്‌കരണങ്ങളുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.