ETV Bharat / state

'മൂന്നാം തരംഗത്തില്‍ നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രം'; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി - ഡെൽറ്റയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഡെൽറ്റ വകഭേദത്തിന് രോഗതീവ്രത കൂടുതലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

CM Pinarayi vijayan about covid third wave  CM Pinarayi vijayan  മൂന്നാം തരംഗത്തില്‍ നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് പിണറായി വിജയന്‍  ഡെൽറ്റയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  pinarayi vijayan about covid spread
'മൂന്നാം തരംഗത്തില്‍ നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രം'; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
author img

By

Published : Feb 9, 2022, 9:22 PM IST

Updated : Feb 9, 2022, 9:54 PM IST

തിരുവനന്തപുരം : കൊവിഡ് ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജി അല്ല മൂന്നാം തരംഗത്തില്‍ സംസ്ഥാനം ആവിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമാണ്. ഡെൽറ്റ വകഭേദത്തിന് രോഗതീവ്രത കൂടുതലായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് മൂന്നാം തരംഗത്തില്‍ കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി

ഒമിക്രോൺ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്, രോഗതീവ്രത കുറവാണ്. രണ്ടാം തരംഗത്തിൽ കഴിഞ്ഞ വർഷം മെയ് 12 ന് 43,529 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. അതേസമയം മൂന്നാം തരംഗത്തിൽ ഈ ജനുവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. എന്നാൽ ഉയർന്ന വേഗത്തിൽ തന്നെ കേസുകൾ കുറഞ്ഞുവരുന്നതായാണ് കാണാൻ കഴിയുന്നത്.

'41 ശതമാനം പേർക്ക് കരുതൽ ഡോസ്'

കേസുകൾ ഇനി വലിയതോതിൽ വർധിക്കാനുള്ള സാഹചര്യമില്ല. പക്ഷേ എല്ലാവരും കുറച്ചുകൂടി ജാഗ്രത പാലിക്കണം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനം ആണ്. രണ്ടുഡോസും എടുത്തവർ 85 ശതതമാനമാണ്. 15 മുതൽ 17 വയസുവരെയുള്ള വാക്‌സിനേഷൻ 74 ശതമാനവും ആയി. കരുതൽ ഡോസിന് അർഹതയുള്ള 41 ശതമാനം പേർക്കും വാക്‌സിൻ നൽകി.

ALSO READ: 'വിമർശനം കേൾക്കേണ്ടി വന്നവർക്ക് പകയുണ്ടാകും'; ശിവശങ്കറിന്‍റെ പുസ്‌തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

മഹാഭൂരിപക്ഷം പേരും രോഗപ്രതിരോധശേഷി നേടിയിട്ടുണ്ട്. നിലവിൽ ആകെയുള്ള 2,83,676 ആക്‌ടീവ് കേസുകളിൽ 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 54 ശതമാനം ഐ.സി.യു കിടക്കകളും ഒഴിവാണ്. 14.1 ശതമാനം പേർ മാത്രമാണ് വെന്‍റിലേലേറ്ററില്‍ ഉള്ളത് 85 ശതമാനത്തോളം വെന്‍റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Last Updated : Feb 9, 2022, 9:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.