തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. മാധ്യമ സെക്രട്ടറിയായി പ്രഭാവര്‍മയും പ്രസ് സെക്രട്ടറിയായി പി.എം.മനോജും തുടരും. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്‍ഡറായി നിയമിച്ചു. അഡ്വ. എ രാജശേഖരന്‍ നായരാണ് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി. കഴിഞ്ഞ തവണ നിരവധി വിവാദങ്ങളില്‍പ്പെട്ട സിഎം രവീന്ദ്രനെയും നിലനിര്‍ത്തിയിട്ടുണ്ട്. പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്.
എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ മുഖ്യമന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാരാകും. വിഎം സുനീഷാണ് പേഴ്‌സണല്‍ അസിസ്റ്റന്‍റ്. ജികെ ബാലാജിയെ അഡീഷണല്‍ പിഎ ആയും നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതിയംഗം കെകെ രാഗേഷിനെ നേരത്തെ നിയോഗിച്ചിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയായി ദിനേശന്‍ പുത്തലത്ത് തുടരും. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ മോഹന്‍ ഇത്തവണ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയാണ്.