തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പബ്ലിക് ദിനാശംസകളുമായി മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. ഫെഡറലിസത്തെ ദുര്‍ബലമാക്കി സംസ്ഥാനങ്ങലുടെ അധികാരം കവരാനുള്ള ശ്രമം നടക്കുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
- " class="align-text-top noRightClick twitterSection" data="">
വര്‍ഗീയ രാഷ്ട്രീയം ഭരണഘടനയുടെ അന്തസത്ത ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഈ രാഷ്ട്രീയം മതേതര രാഷ്ട്ര സങ്കല്‍പ്പത്തെ തകര്‍ത്ത് ഭൂരിപക്ഷ മതത്തില്‍ അധിഷ്ടിതമായ രാഷ്ട്ര സങ്കല്‍പ്പം പ്രതിഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നു. കൊവിഡ് മഹാമാരിയേൽപ്പിച്ച ആഘാതങ്ങളിൽ നിന്നും മുക്തി നേടി നമ്മുടെ സംസ്ഥാനം പുരോഗതിയുടെ പാതയിൽ കൂടുതൽ വേഗത്തിൽ കുതിക്കേണ്ട ഈ ഘട്ടത്തിൽ മതേതരത്വ ഐക്യബോധം കൂടുതൽ പ്രസക്തമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ പ്രചാരകർക്കും സങ്കുചിത താൽപര്യക്കാർക്കും അർഹിക്കുന്ന മറുപടി നൽകാനുമുള്ള ആർജവം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് അന്ത്യം കുറിക്കാൻ പറ്റാത്ത കാലത്തോളം രാജ്യത്തിൻ്റെ ഭരണഘടന അതിൻ്റെ പൂർണ്ണ അർഥത്തിൽ പ്രായോഗികവൽക്കരിക്കപ്പെടുകയില്ലെന്നും ചൂണ്ടികാട്ടി.
ALSO READ:India Republic Day | രാജ്യത്തിന് ആശംസകളേകി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും