തിരുവനന്തപുരം: യുഎസിൽ ചികിത്സ കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി ഏഴിന് കേരളത്തിലെത്തും. യുഎസിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി വിവിധ പരിപാടികൾക്കായി ഒരാഴ്ച യു.എ.ഇ യിൽ തങ്ങും. ഇന്ന് രാവിലെ അദ്ദേഹം ദുബായിലെത്തും.
വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം അബുദാബിയിലും, ഷാർജയിലും സന്ദർശനം നടത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോ കേരള പവലിയൻ ഉദ്ഘാടനം, അഞ്ചിന് രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം, വൈകിട്ട് നോർക്ക സമ്മേളനത്തിൻ്റെ ഉദ്ഘാടനം എന്നിങ്ങനെയാണ് യു.എ.ഇയിലെ മുഖ്യമന്ത്രിയുടെ പരിപാടികൾ.
ഫെബ്രുവരി 3, 4 തീയതികളിൽ മുഖ്യമന്ത്രി കേരളത്തിലെത്തുമെന്നായിരുന്നു മുൻ നിശ്ചയിച്ചിരുന്നത്.
ALSO READ: ലോകായുക്ത ഓർഡിനൻസ്: കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണനുമായി ചർച്ച നടത്തും