ETV Bharat / state

CM on Opposition Adjournment Motion Aluva Rape 'ആഭ്യന്തര വകുപ്പ് ഗൂഢ സംഘത്തിൻ്റെ പിടിയിലെന്ന ആരോപണം പ്രത്യേക മാനസികാവസ്ഥയുടെ ഭാഗം' : മുഖ്യമന്ത്രി - Aluva Rape

Action Took To Collect Guest Workers Details അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ അതിഥി പോർട്ടൽ പ്രവർത്തനക്ഷമമാക്കി. സാമൂഹ്യവിരുദ്ധരെ പൊലീസിന്‍റെ സഹാത്തോടെ അടിച്ചമർത്തുമെന്നും മുഖ്യമന്ത്രി

Etv Bharatopposition Urgent Motion Notice  ആഭ്യന്തര വകുപ്പ് ഗൂഢ സംഘത്തിൻ്റെ പിടിയിൽ  അതിഥി പോർട്ടൽ  അതിഥി തൊഴിലാളി  അതിഥി തൊഴിലാളികളുടെ വിവരങ്ങൾ  ആലുവ ലൈംഗികാതിക്രമം  അടിയന്തര പ്രമേയ നോട്ടീസ്  CM on Opposition Urgent Motion Notice  Opposition Urgent Motion in aluva Rape Case  Collect Guest Workers Details  Aluva Rape  Adjournment Motion
CM on Opposition Adjournment Motion Aluva Rape
author img

By ETV Bharat Kerala Team

Published : Sep 12, 2023, 3:56 PM IST

മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് (Home Department) ഗൂഢ സംഘത്തിൻ്റെ പിടിയിലെന്ന പ്രതിപക്ഷ ആരോപണം പ്രത്യേക മാനസിക നിലയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പ് ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. മനസിൽ കാണുന്നതെന്തും വിളിച്ചു പറയാമെന്ന് പ്രതിപക്ഷം കരുതരുത്. പ്രതിപക്ഷ നേതാവ് എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലുവയിൽ അന്യ സംസ്ഥാന ബാലികയെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമം (Aluva Rape) നടത്തിയത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് (Adjournment Motion Notice) മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഇതിനെ മറികടക്കണമെങ്കില്‍ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകണം. വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം നാടിന്‍റെ സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്ന ഏതുതരം നീക്കത്തെയും ഒരുമിച്ച് നേരിടാനും തള്ളിപ്പറയാനും സമൂഹത്തിനാകെ കഴിയേണ്ടതുണ്ട്. ആലുവ സംഭവത്തില്‍ ഉണ്ടായ അനുഭവം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്.

പൊതുജനങ്ങളുടെ സഹായവും വേണ്ടതുണ്ട് : ആലുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പൊലീസിന് സഹായികളായി പുഴയില്‍ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലൂര്‍ സ്വദേശി ജി. മുരുകന്‍, തുരുത്ത് സ്വദേശി വി.കെ. ജോഷി എന്നിവരാണ് പൊലീസിനെ സഹായിച്ചത്.

സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലര്‍ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ തടയാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. അത്തരമൊരു കേന്ദ്രമാണ് ആലുവയില്‍ കുറ്റകൃത്യം നടന്ന സ്ഥലം. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പൊലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ഇതില്‍ പൊതുജനങ്ങളുടെയാകെ സഹായം പൊലീസിന് വേണ്ടതുണ്ട്.

ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്‌തുതയാണ്. ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചില പരിമിതികള്‍ പൊലീസ് നേരിടുന്നുണ്ട്.

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ 'അതിഥി' പോർട്ടൽ : തൊഴില്‍ദാതാക്കളോ കരാറുകാരോ വീട് വാടകയ്‌ക്ക് നല്‍കുന്നവരോ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചുവയ്‌ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. അതിഥി തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴില്‍ വകുപ്പ് 'അതിഥി' പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ ദാതാക്കളില്‍ നിന്ന് ശേഖരിക്കണമെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.