തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി. ആരോഗ്യകരമായ സംവാദങ്ങൾ അല്ലാത്തവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല. നിഷിപ്ത താൽപര്യങ്ങൾ ഉള്ള മാധ്യമങ്ങളെയാണ് പറഞ്ഞത്. അങ്ങനെ വ്യക്തിപരമായി വിമർശിക്കുന്നത് തങ്ങളുടെ രീതിയല്ല. സൈബർ ആക്രമണവും സംവാദവും രണ്ടും രണ്ടാണ്.കേന്ദ്ര പരിസ്ഥിതി ആഘാത ഭേദഗതി ബില്ലിൽ കേരളം കൃത്യ സമയത്ത് തന്നെ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബർ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി - latest tvm
ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്നും നിഷിപ്ത താൽപര്യങ്ങൾ ഉള്ള മാധ്യമങ്ങളെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.