തിരുവനന്തപുരം: വിലക്ക് ലംഘിച്ച് അനാവശ്യ കാര്യങ്ങള്‍ക്ക് റോഡിലിറങ്ങുന്നവര്‍ക്കെതിരെ വ്യാഴാഴ്‌ച മുതല്‍ പകര്‍ച്ച വ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ പിന്തിരിപ്പിച്ച് വീട്ടിലേക്ക് അയക്കുന്ന നടപടി പൊലീസ് സ്വീകരിക്കില്ല.
അതേസമയം മില്‍മ പാല്‍ സംഭരണം വര്‍ധിപ്പിക്കും. 1,80,000 ലിറ്റര്‍ പാല്‍ ഇപ്പോള്‍ മിച്ചമാകുന്ന അവസ്ഥയാണ്. പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങള്‍ കൂടുതലായി പാല്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. മില്‍മയുടെ പാലും പാല്‍ ഉല്‍പന്നങ്ങളും കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യും. ബാക്കി വരുന്ന പാല്‍ അംഗന്‍വാടി വഴി വിതരണം ചെയ്യും. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ വിതരണം നടത്തിയും കര്‍ഷകരെ രക്ഷിക്കാന്‍ ശ്രമിക്കും. ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ സന്നദ്ധ സേനയില്‍ അംഗമാകാന്‍ പാടില്ല. ക്വാറന്‍റൈനില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് സന്ദേശമയച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍റെ നടപടി അനാവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.