ETV Bharat / state

ചൊവ്വാഴ്‌ച്ച പുതിയ കൊവിഡ് കേസുകളില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

ആകെ നിരീക്ഷണത്തിലുള്ളത് 18011 പേർ. ഇതില്‍ 17743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. 5522 പേർ ഇന്ന് പുതുതായി നിരീക്ഷണത്തിലുള്ളതായും 2467 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

cm on covid 19  ഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ  മുഖ്യമന്ത്രി
ചൊവ്വാഴ്‌ച്ച പുതിയ കൊവിഡ് കേസുകളില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
author img

By

Published : Mar 17, 2020, 7:27 PM IST

Updated : Mar 18, 2020, 3:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ ലക്ഷണങ്ങളുള്ള 65 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ നിരീക്ഷണത്തിലുള്ളത് 18011 പേരാണ്. ഇതില്‍ 17743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. 5522 പേർ ഇന്ന് പുതുതായി നിരീക്ഷണത്തിലുള്ളതായും 2467 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

ചൊവ്വാഴ്‌ച്ച പുതിയ കൊവിഡ് കേസുകളില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ശാസ്ത്രജ്ഞരുടേയും ആരോഗ്യവിദഗ്ധരുടേയും യോഗം ചേർന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതിക്ക് രൂപം നല്‍കാൻ തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ കൈമാറാൻ ഇന്‍ററാക്ടീവ് വെബ് പോർട്ടൽ ആരംഭിക്കുമെന്നും മെഡിക്കല്‍ വിദ്യാർഥികളുടെ സേവനം ഇതിനായി ഉപയോഗിക്കുമെന്നും ആരോഗ്യ സർവകലാശാല നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുഷ് ഡിപ്പാർട്ട്മെന്‍റ് , പാരാമെഡിക്കല്‍ വിഭാഗം എന്നിവരുടേയും സഹായം തേടും. ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് നല്‍കുന്നതിനായി ഡിജിറ്റല്‍ കൺസൾട്ടേഷൻ ആരംഭിക്കും. പൊതുജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രമങ്ങൾ നടത്തും. 60ന് മുകളില്‍ പ്രായമുള്ളവർ, ശ്വാസകോശ, ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ എന്നിവരെ പ്രത്യേകം സംരക്ഷിക്കാനും ശ്രദ്ധിക്കാനും സർക്കാർ ശ്രമം നടത്തും. ഇതിനായി പാലിയേറ്റീവ് സംവിധാനം പൂർണമായി ഉപയോഗിക്കും. ഡോക്ടർമാർ നിരീക്ഷണത്തില്‍ കഴിയേണ്ട സാഹചര്യം ഒഴിവാക്കി മുൻകരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ ബാധയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് സഹായം നൽകാമെന്ന് ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. വായ്പകൾക്ക് കാലാവധി നീട്ടി നൽകുക, വായ്പ നിരക്ക് കുറയ്ക്കുക, വായ്പാ കാലാവധി നീട്ടുക തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് സമിതി ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ വിനോദ സഞ്ചാരികളോടുള്ള പെരുമാറ്റം ആശാസ്യകരമല്ലെന്നും രോഗ പ്രതിരോധത്തിന് വേണ്ടി ആരും നിയമം കൈയിലെടുക്കരുതെന്നും സഞ്ചാരികളെ ബുദ്ധിമുട്ടിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുണ്ടാകുന്ന തെറ്റായ പ്രവർത്തനത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐ ടി മേഖലയിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോമിനായി മുടക്കം കൂടാതെയുള്ള വൈദ്യുതി വിതരണം സർക്കാർ ഉറപ്പ് നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വൈറസ് പരിശോധനയ്ക്ക് വ്യാപകമായി പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഇതിനായി എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ജനങ്ങൾ ജാഗ്രത കാണിക്കണമെന്നും രോഗ വിവരം ആരും മറച്ച് വെക്കരുതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Last Updated : Mar 18, 2020, 3:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.