തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. നാടിന് ഗുണമുണ്ടാകുന്നത് തടയാനാണ് ലൈഫ് മിഷനെ ബന്ധപ്പെടുത്തിയുള്ള വിവാദങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി. കോന്നി മെഡിക്കൽ കോളജിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറുപടി പറഞ്ഞത്. ജനങ്ങൾ സന്തോഷിക്കുന്ന കാര്യങ്ങൾ നാട്ടിൽ നടക്കാൻ പാടില്ല എന്ന് കരുതുന്നവരാണ് ലൈഫ് മിഷനെ പറ്റി വിവാദങ്ങൾ ഉണ്ടാക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വീട് എന്ന സ്വപ്‌നം യാഥാർഥ്യമാക്കിയ ലൈഫ് മിഷനെ കരി വാരി തേക്കുന്നത് ശരിയല്ല. ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ലൈഫ് മിഷൻ എന്നത് കമ്മിഷൻ ഏർപ്പാടാണെന്ന് പ്രചരിപ്പിക്കുകയാണ്. ഏതെങ്കിലും ഒരു പദ്ധതിയിൽ കരാറുകാരൻ കമ്മിഷൻ നൽകിയത് ലൈഫ് മിഷനെ ബാധിക്കുന്ന വിഷയമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിവാദങ്ങളെ ലൈഫ് മിഷനുമായി കൂട്ടിച്ചേർത്ത് വിവാദമുണ്ടാക്കുന്നത് നെറികേടിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ കേരളം നേടുന്ന വികസനം രാജ്യം അംഗീകരിക്കുമ്പോഴും ഒരു കൂട്ടർ ഇതൊന്നും അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി - life mission
ജനങ്ങൾ സന്തോഷിക്കുന്ന കാര്യങ്ങൾ നാട്ടിൽ നടക്കാൻ പാടില്ല എന്ന് കരുതുന്നവരാണ് ലൈഫ് മിഷനെ പറ്റി വിവാദങ്ങൾ ഉണ്ടാക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വീട് എന്ന സ്വപ്‌നം യാഥാർഥ്യമാക്കിയ ലൈഫ് മിഷനെ കരി വാരി തേക്കുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.