ETV Bharat / state

ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി

അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യൻ ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

author img

By

Published : Oct 12, 2020, 3:45 PM IST

തിരുവനന്തപുരം  Thiruvananthapuram  ഫാദർ സ്റ്റാൻ സ്വാമി  മുഖ്യമന്ത്രി പിണറായി വിജയൻ  ജസ്യൂട്ട് വൈദികൻ  ജാനാധിപത്യ ധ്വംസനം  ആദിവാസികൾക്കിടയിലെ മനുഷ്യാവകശ പ്രവർത്തകൻ  Father Stan Swamy  human rights worker  chief minister Pinarai Vijayan
ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടി ഖേദകരമാണ്. അവശതയനുഭവിക്കുന്ന ആദിവാസികൾക്ക് നേരെ ഉണ്ടാകുന്ന ജാനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യൻ ഭരണഘടനയ്ക്ക് യോജിച്ചതല്ല. തെറ്റായ ലക്ഷ്യങ്ങൾക്കു വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ഈ വിഷയത്തിൽ ഉയർന്നിട്ടുള്ളത് ഗൗരവമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.