ETV Bharat / state

'മഴക്കെടുതി കണക്കിലെടുത്ത് പരിഗണന'; ജപ്‌തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാനാണ് മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

CM pinarayi vijayan  മഴക്കെടുതി  ജപ്‌തി നടപടികള്‍  pinarayi vijayan  മൊറട്ടോറിയം  moratorium  Consideration of rainfall
'മഴക്കെടുതി കണക്കിലെടുത്ത് പരിഗണന'; ജപ്‌തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 20, 2021, 8:14 PM IST

തിരുവനന്തപുരം: മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്‌ഡൗണും കണക്കിലെടുത്ത് ജപ്‌തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി. കര്‍ഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഹൗസിങ് ബോര്‍ഡ്, കോര്‍പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗസില്‍ പോലുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്‌പകള്‍ക്കാണ് മൊറട്ടോറിയം.

ALSO READ: മുന്നറിയിപ്പ്‌..! സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

റവന്യൂ റിക്കവറി ആക്‌ട് 1968 ലെ 71ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്‌തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്‌പകള്‍ക്കാണ് ഇത് ബാധകമാകുക. ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, എന്‍.ബി.എഫ്.സി, എം.എഫ്.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്‌പളിലെ ജപ്‌തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.