തിരുവനന്തപുരം: വൈദ്യുതി ഇറക്കുമതി ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി നടപ്പാക്കുന്ന എച്ച്‌വിഡിസി ലൈനും സബ് സ്റ്റേഷനും ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി. തമിഴ്നാട്ടിലെ പുകലൂരിൽ നിന്നും തൃശൂരിലെ മാടകത്തറയിലേക്കാണ് ലൈൻ. 320 കിലോ വാട്ട് ശേഷിയുള്ള ലൈനിൻ്റെ 90 ശതമാനം ജോലിയും പൂർത്തിയായി. 1,474 കോടി രൂപയാണ് ചെലവ്. പ്രസരണ നഷ്ടം പരമാവധി കുറക്കാൻ എച്ച്‌വിഡിസി സാങ്കേതിക വിദ്യ ഫലഫ്രദമാണ്. ഇതിലൂടെ 2,000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എച്ച്‌വിഡിസി ലൈനും സബ് സ്റ്റേഷനും ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി - KSEB
വൈദ്യുതി ഇറക്കുമതി ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്