ETV Bharat / state

CM And Ministers Tour Through Constituencies : നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ; മണ്ഡലപര്യടനം നവംബർ 18 മുതൽ

author img

By ETV Bharat Kerala Team

Published : Sep 20, 2023, 9:56 PM IST

CM and Ministers To Conduct Statewide Tour : സര്‍ക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു

CM and Ministers Tour Through Constituencies  cabinet Meeting  2024 general election  മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക്  അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം  മണ്ഡലം സദസ്  mandalam Sadas  നിയോജക മണ്ഡലങ്ങളിൽ പര്യടനം  മന്ത്രിസഭ യോഗം  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് 2024
CM and Ministers Tour Through Constituencies

തിരുവനന്തപുരം : സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ അഴിമതി ആരോപണങ്ങളുടെ പുകമറ സൃഷ്‌ടിക്കുന്ന പ്രതിപക്ഷ നടപടിയെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിരോധിക്കാന്‍ തന്ത്രങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങുന്നു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് (Lok Sabha Polls 2024) കൂടി മുന്നില്‍ കണ്ടാണ് നടപടി. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളെ ബോധവത്‌കരിക്കാന്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ രംഗത്തിറങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു (CM and Ministers Tour Through Constituencies).

പരിപാടിയുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നല്‍കി. നവകേരള നിര്‍മ്മിതിയുടെ (Nava Kerala Nirmithi) ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്‌ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും.

നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്‌റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കര്‍ഷക തൊഴിലാളികളും മഹിളകളും വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകള്‍ ആസൂത്രണം ചെയ്യും. മണ്ഡലം സദസിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

പരിപാടിയിലെ ക്ഷണിതാക്കൾ : മണ്ഡലം സദസില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, മുതിർന്ന പൗരന്‍മാര്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിള - യുവജന - വിദ്യാര്‍ഥി വിഭാഗത്തില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരന്മാര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, വിവിധ കലാസാംസ്‌കാരിക സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി പാര്‍ലമെന്‍ററികാര്യ മന്ത്രി പി.രാജീവിനെ ചുമതലപ്പെടുത്തി. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാരെ എല്‍പ്പിക്കും.

മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളില്‍ അവിടെ ചുമതലയുള്ള മന്ത്രിമാരെ ഏല്‍പ്പിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ല കലക്‌ടര്‍ക്കായിരിക്കും. അതേസമയം സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നേക്കും.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്‌ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ തങ്ങളെ കരുക്കളാക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞുള്ള പ്രതിരോധമാകും പ്രതിപക്ഷം തീര്‍ക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.