ETV Bharat / state

'അനായാസ പ്രകടനം കാഴ്‌ചവച്ച അഭിനയ ജീവിതം': നടന്‍ കൊച്ചുപ്രേമന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും - കൊച്ചുപ്രേമന്‍

നാടക രംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു. നാടകത്തിലൂടെ സിനിമയിലെത്തി തന്‍റേതായ ഇടം നേടിയ നടനായിരുന്നു കൊച്ചുപ്രേമനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

VD Satheeshan about actor Kochupreman  CM Pinarayi Vijayan about actor Kochupreman  death of actor Kochupreman  actor Kochupreman passes away  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  കൊച്ചുപ്രേമന്‍  കൊച്ചുപ്രേമന്‍ അന്തരിച്ചു
അനായാസ പ്രകടനം കാഴ്‌ചവച്ച അഭിനയ ജീവിതം
author img

By

Published : Dec 3, 2022, 5:07 PM IST

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കൊച്ചുപ്രേമന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസ പ്രകടനം കാഴ്‌ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്‍റേത്. നാടക രംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.

നാടകത്തിലൂടെ സിനിമയിലെത്തി തന്‍റേതായ ഇടം നേടിയ നടനായിരുന്നു കൊച്ചുപ്രേമനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്‌മരിച്ചു. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസില്‍ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തി. ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമന്‍ തന്‍റേതായ ശൈലിയില്‍ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിര്‍ത്തി.

ഇനി ആ ചിരിയും നിഷ്‌കളങ്ക സംഭാഷണങ്ങളും ഇല്ലെന്ന യാഥാര്‍ഥ്യം വേദനയാണെന്നും സതീശന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.