തിരുവനന്തപുരം: ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ താന്നെന്ന് തീരുമാനിക്കേണ്ടത് പീയുഷ് ഗോയൽ അല്ല ജനങ്ങളാണെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങളെക്കുറിച്ച് ചിന്തയുള്ളത് കൊണ്ടാണ് വിവരം നൽകാതെ മുംബൈയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങിയ ട്രെയിനിന് അനുമതി നിഷേധിച്ചത്. ഏത് ട്രെയിൻ വരുന്നതിലും തടസ്സമില്ല. എന്നാൽ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ മാത്രമേ അതിൽ ഉണ്ടാകാൻ പാടുള്ളു എന്നതാണ് നിലപാട്. അല്ലെങ്കിൽ അത് പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഇക്കാര്യം റെയിൽ മന്ത്രി പീയുഷ് ഗോയലിനെയും പ്രധാനമന്ത്രിയെയും അറിയിച്ചിരുന്നു. ജനങ്ങളെക്കുറിച്ച് ചിന്തയില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന പീയൂഷ് ഗോയലിന്‍റെ പ്രസ്‌താവന നിർഭാഗ്യകരമാണ്. അത് അദ്ദേഹത്തിന്‍റെ പദവിക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പീയുഷ് ഗോയലിന്‍റെ പ്രസ്‌താവനക്കെതിരെ പിണറായി വിജയന്‍
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ താന്നെന്ന് തീരുമാനിക്കേണ്ടത് പീയുഷ് ഗോയൽ അല്ല ജനങ്ങളാണെന്ന് മുഖ്യമന്ത്രി. ഗോയലിന്‍റെ പ്രസ്‌താവന നിർഭാഗ്യകരമാണ്. അത് അദ്ദേഹത്തിന്‍റെ പദവിക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു