ETV Bharat / state

കുഴൽ കുഴലായി തന്നെ ഉണ്ടാകും.. അങ്ങോട്ടും ഇങ്ങോട്ടും പോകില്ല: മുഖ്യമന്ത്രി

കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിൽ ഒരുകോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിയൊന്ന് രൂപയും കവർച്ച ചെയ്‌ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

author img

By

Published : Jun 7, 2021, 3:38 PM IST

Updated : Jun 7, 2021, 4:56 PM IST

cm against shafi parambil MLA  കുഴൽ കുഴലായി തന്നെ ഉണ്ടാകും മുഖ്യമന്ത്രി വാർത്ത  കൊടകര കുഴൽപ്പണ കേസ്  അടിയന്തരപ്രമേയ നോട്ടീസ്  തിരുവനന്തപുരം
കുഴൽ കുഴലായി തന്നെ ഉണ്ടാകും.. അങ്ങോട്ടും ഇങ്ങോട്ടും പോകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അന്വേഷണത്തിൻ്റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കുഴൽ കുഴലായി തന്നെ ഉണ്ടാകുമെന്നും അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്നും ഷാഫി പറമ്പിൽ എംഎൽഎക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Read more: കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സഭയില്‍ വാക്പോര്

കേസിൽ 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിൽ ഒരുകോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിയൊന്ന് രൂപയും കവർച്ച ചെയ്‌ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Read more: കൊടകര കുഴൽ പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കള്ളപ്പണത്തിൻ്റെ വളർച്ച തടഞ്ഞ് നികുതി നയങ്ങൾ ശാക്തീകരിച്ച് അതിൻ്റെ ഗുണഫലം ജനങ്ങളിലെത്തിക്കുക എന്നതാണ് ഇടത് നയം. കൊടകര കേസിൽ ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

നടക്കാൻ പാടില്ലാത്ത കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്. ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതിൻ്റെ തെളിവാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവത്തിൽ ഒരു കുറ്റവാളിയും രക്ഷപ്പെടാത്ത തരത്തിൽ ആണ് അന്വേഷണം നടക്കുന്നത്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ നടത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Jun 7, 2021, 4:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.