തിരുവനന്തപുരം: പൈനാപ്പിളിൽ വച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ആന കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കോഴിക്കോട് നിന്നുള്ള വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാലക്കാട് മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിലെ വനത്തില്‍ പൈനാപ്പിളിലെ സ്ഫോടക വസ്‌തു കടിച്ച് ആന കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നത്. സ്ഫോടക വസ്‌തു കടിച്ചതിനെ തുടർന്ന് നാവിനും തുമ്പിക്കൈക്കും പൊള്ളലേറ്റ പിടിയാന വെളളിയാർ പുഴയിൽ ഇറങ്ങി നിൽക്കുന്നതിനിടെ ചെരിയുകയായിരുന്നു.
ആന കൊല്ലപ്പെട്ട സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കോഴിക്കോട് നിന്നുള്ള വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.