തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവാസികളുടെ അടഞ്ഞ് കിടക്കുന്ന വീടുകൾക്ക് നികുതി ഉടൻ നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതി എന്ന നിലയിൽ ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതല്ല ഈ നിർദേശം. ബജറ്റിൽ നികുതി വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളുടെ ഭാഗമായാണ് അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാം എന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.
തദ്ദേശ വകുപ്പിന്‍റെ വരുമാനം വര്‍ധിപ്പിക്കുക എന്നാണ് ഉദ്ദേശിച്ചതെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നികുതി പരിഷ്‌കരണം വരുമ്പോള്‍ ധനസമാഹരണത്തിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. അതിന്‍റെ ഭാഗമായാണ് ഇത്തരം നിർദേശങ്ങൾ.
അവയിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമാകും തീരുമാനമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.