ETV Bharat / state

പിഎസ്‌സി പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ - സമയം അറിയുന്നതിന് പകരം സംവിധാനം

പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ സമയം അറിയുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പിഎസ്‌സി പരീക്ഷാഹാളിൽ ക്ലോക്ക്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്‌  പകരം സംവിധാനം  സമയം അറിയുന്നതിന് പകരം സംവിധാനം  clock be set up in the PSC examination hall Human Rights Commission
പിഎസ്‌സി പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
author img

By

Published : May 6, 2021, 7:01 PM IST

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. നടപടി സ്വീകരിച്ച ശേഷം ആറാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്‌ പിഎസ്‌സി സെക്രട്ടറിക്ക് നിർദേശം നൽകി. പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ സമയം അറിയുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Read more: കൊവിഡ് വ്യാപനം : കൂടുതല്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

പിഎസ്‌സി സെക്രട്ടറിയിൽ നിന്ന് കമ്മിഷൻ നേരത്തെ റിപ്പോർട്ട് വാങ്ങിയിരുന്നു. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. എന്നാൽ മണി മുഴക്കുന്നത് പരീക്ഷാർഥികൾ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. അതേസമയം സമയം ക്രമീകരിച്ച് ഉത്തരങ്ങൾ എഴുതേണ്ടത് ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണെന്ന് കമ്മിഷൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.