തിരുവനന്തപുരം: കത്ത് വിവാദത്തില്‍ കോർപ്പറേഷനിലേക്ക് മഹിള മോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാനും കോർപ്പറേഷൻ ഓഫിസിലേക്ക് തള്ളി കയറാനും ശ്രമിച്ചു. ഇതിനിടെ മൂന്ന് പേര് കോര്പ്പറേഷന് ഓഫിസിനകത്തെത്തി.
ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.