ETV Bharat / state

സര്‍ക്കാരുമായുള്ള ഉരസല്‍ ; ബെവ്‌കോ എം.ഡി യോഗേഷ് ഗുപ്‌തയ്‌ക്ക് സ്ഥാന ചലനം - എക്‌സൈസ് മന്ത്രി

എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം അപ്രായോഗികമെന്ന് ഫയലില്‍ കുറിച്ചതാണ് യോഗേഷ് ഗുപ്‌തയെ മാറ്റാന്‍ കാരണമെന്നാണ് സൂചന

kerala government  Yogesh Gupta  Bevco MD Yogesh Gupta  ബെവ്‌കോ എം.ഡി യോഗേഷ് ഗുപ്‌ത  യോഗേഷ് ഗുപ്‌ത  ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍  Bevco outlets  എക്‌സൈസ് മന്ത്രി  Minister of Excise
സര്‍ക്കാരുമായുള്ള ഉരസല്‍; ബെവ്‌കോ എം.ഡി യോഗേഷ് ഗുപ്‌തയ്‌ക്ക് സ്ഥാന ചലനം
author img

By

Published : Oct 2, 2021, 8:32 PM IST

തിരുവനന്തപുരം : നഷ്‌ടത്തില്‍ നിന്ന് ലാഭത്തിലേക്ക് ബെവ്റേജസ് കോര്‍പ്പറേഷനെ പിടിച്ചുകയറ്റുന്നതിനിടെ സര്‍ക്കാരുമായി ഇടഞ്ഞ എം.ഡി യോഗേഷ് ഗുപ്‌തയെ മാറ്റി. ബാറുകള്‍ക്ക് സമീപത്തുള്ള ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി പകരം വന്‍ വാടകയ്ക്ക് അപ്രധാന സ്ഥലങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുടങ്ങണമെന്ന എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം അപ്രായോഗികമെന്ന് ഫയലില്‍ കുറിച്ചതാണ് പൊടുന്നനെ യോഗേഷ് ഗുപ്‌തയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.

മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്‍പേ നടപടി

ഡി.ഐ.ജി ശ്യാം സുന്ദറാണ് പുതിയ ബെവ്‌കോ എം.ഡി. പൊലീസ് ട്രെയിനിങ് എ.ഡി.ജി.പിയായാണ് യോഗേഷ് ഗുപ്‌തയെ മാറ്റി നിയമിച്ചിരിക്കുന്നത്.

ഞായറാഴ്‌ച മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് മുന്‍പേയാണ് മാറ്റം. നഷ്‌ടത്തിലായിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ ധൂര്‍ത്തും അഴിമതിയും ഒഴിവാക്കി ഇവയെ ലാഭത്തിലാക്കിയ ഉദ്യാഗസ്ഥന്‍ എന്ന ഖ്യാതിയാണ് യോഗേഷ് ഗുപ്തയ്ക്കുള്ളത്.

നിലവില്‍ നഷ്‌ടത്തിലോടുന്ന ബെവ്റേജസ് കോര്‍പ്പറേഷനെ ലാഭത്തിലാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെയാണ് ബാറുടമകളുമായി ഏറ്റുമുട്ടി യോഗേഷിന്‍റെ സ്ഥാന ചലനം.

കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് മൂന്ന് എസ്.പിയായി രാഹുല്‍ ആര്‍ നായരെ നിയമിച്ചു. ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ റെയില്‍വേ എസ്.പി. ഭീകര വിരുദ്ധ സ്‌ക്വാഡില്‍ നിന്നാണ് ചൈത്രയെ റെയില്‍വേയിലേക്ക് മാറ്റിയത്.

ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ എ.ഐ.ജിയായി ആര്‍. ആനന്ദിനെ നിയമിച്ചു.അജിത് കുമാറാണ് പുതിയ കെ.എ.പി രണ്ട് ബറ്റാലിയന്‍ എസ്.പി.

ALSO READ: മുൻ ഡ്രൈവറുടെ പരാതി; കെ.സുധാകരനെതിരെ വിശദ അന്വേഷണം വേണമെന്ന് വിജിലൻസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.