ETV Bharat / state

ശമ്പളത്തിന് ടാർഗറ്റ്; കെഎസ്‌ആർടിസി മാനേജ്‌മെന്‍റ് തീരുമാനത്തെ എതിർത്ത് തൊഴിലാളി സംഘടനകൾ

മാനേജ്മെൻ്റിൻ്റെ നിർദേശത്തെ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ചീഫ് ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്നും സിഐടിയു.

KSRTC  കെഎസ്‌ആർടിസി  കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി  കെഎസ്ആർടിസി ശമ്പളത്തിന് ടാർഗറ്റ്  ശമ്പളത്തിന് ടാർഗറ്റ്  കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ  CITU  സിഐടിയു
കെഎസ്‌ആർടിസി ശമ്പളത്തിന് ടാർഗറ്റ്
author img

By

Published : Feb 15, 2023, 7:30 PM IST

Updated : Feb 15, 2023, 7:56 PM IST

കെഎസ്‌ആർടിസി മാനേജ്‌മെൻ്റ് തീരുമാനത്തെ എതിർത്ത് തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന മാനേജ്‌മെൻ്റ് തീരുമാനത്തെ ശക്തിയുക്തം എതിർത്ത് ഭരണപക്ഷ, പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. മാനേജ്മെൻ്റിൻ്റെ ഈ നിർദേശത്തെയും നീക്കത്തെയും തള്ളിക്കളയുകയാണെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ലെന്നും കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു.

ഫെബ്രുവരി 28ന് ഈ വിഷയത്തിനെതിരെയും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് ചീഫ് ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്നും എസ് വിനോദ് പറഞ്ഞു. കേരളത്തിലെ മുഴുവൻ തൊഴിലാളി വിഭാഗങ്ങളെയും അണിനിരത്തി ഈ വിഷയത്തിനെതിരെ സിഐടിയു പ്രതിഷേധവും സമരവും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പൊതുമേഖല സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിർണയിക്കപ്പെടുന്നത് കരാർ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. സർക്കാരും കെഎസ്ആർടിസി മാനേജ്മെന്‍റും ട്രേഡ് യൂണിയനുകളും തമ്മിലുണ്ടാക്കിയ കരാർ വ്യവസ്ഥയും ജീവനക്കാരുടെ ശമ്പളവും അട്ടിമറിക്കാനാണ് മാനേജ്മെന്‍റിൻ്റെ ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലാളി യൂണിയനുകളുമായി യാതൊരു ചർച്ചയും നടത്താതെയാണ് മാനേജ്മെൻ്റ് ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്ത് അർഥത്തിലാണ് മാനേജ്മെൻ്റ് ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എസ് വിനോദ് പറഞ്ഞു.

എതിർപ്പുമായി ടിഡിഎഫ്: അതേസമയം ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന മാനേജ്മെൻ്റ് തീരുമാനത്തെ എതിർത്ത് കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) രംഗത്തെത്തി. ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത സമ്പ്രദായമാണ് മാനേജ്മെൻ്റ് നടപ്പിലാക്കുമെന്ന് പറയുന്നതെന്ന് വർക്കിങ് പ്രസിഡൻ്റ് എം വിൻസൻ്റ് എംഎൽഎ പറഞ്ഞു.

ഇക്കാര്യത്തിൽ ഒരു ചർച്ചയ്ക്ക് പോലും തയ്യാറല്ലെന്നും ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെൻ്റ് നീക്കത്തിനെതിരെ ഏതറ്റം വരെയും പോരാടും. കെഎസ്ആർടിസി കണ്ടതിൽ വെച്ച് ഏറ്റവും വലിയ സമര തീയ്ക്ക് മാനേജ്മെന്‍റ് തീരുമാനം ഇടവരുത്തും.

എല്ലാ തൊഴിൽ നിയമങ്ങൾക്കും വിരുദ്ധമായി, കെഎസ്ആർടിസിയുമായി തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി ഈ തീരുമാനം നടപ്പിലാക്കാനാകില്ലെന്ന് എം വിൻസൻ്റ് പറഞ്ഞു. ഡയറക്‌ടർ ബോർഡും ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുമാണ് ടാർഗെറ്റ് നിശ്ചയിക്കുന്നതെങ്കിൽ ടാർഗെറ്റ് നടപ്പിലാക്കി കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്.

ഭരണകക്ഷി സംഘടന ഉൾപ്പെടെയുള്ള മറ്റ് സംഘടനകളുമായി യോജിച്ച് സമരം നടത്താനും ടിഡിഎഫ് തയാറാണ്. കെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ഏത് പോരാട്ടത്തിനും ഏതറ്റം വരെയും പോകുമെന്നും എം വിൻസൻ്റ് വ്യക്തമാക്കി.

ശമ്പളം ടാർഗറ്റ് അനുസരിച്ച്: വരുമാനത്തിൽ ടാർഗറ്റ്‌ നിശ്ചയിച്ച് ശമ്പളം നൽകാൻ കെഎസ്ആർടിസി ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകിയത്. ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാനാണ് പുതിയ നീക്കം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ്.

100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതി തന്നെ മുഴുവൻ ശമ്പളം കൊടുക്കും. നൂറു ശതമാനം ടാർഗെറ്റ് നേടുന്ന ഡിപ്പോകളിലെ ജീവനക്കാർക്ക് അഞ്ചാം തീയതി തന്നെ ശമ്പളം നൽകും. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിലാണ് തീരുമാനം.

നിശ്ചയിച്ച ടാർഗറ്റ് തുകയുടെ 90 ശതമാനമാണ് ഡിപ്പോയ്ക്ക് വരുമാനം ലഭിച്ചതെങ്കിൽ 90 ശതമാനം ശമ്പളം നൽകും. കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. നിലവിൽ ധനവകുപ്പ് നൽകുന്ന സഹായത്തെ തുടർന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.

Last Updated : Feb 15, 2023, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.