ETV Bharat / state

പൗരത്വ പ്രതിഷേധം; അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ്

author img

By

Published : Dec 24, 2019, 5:54 PM IST

കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Citizenship protests  Opposition leader  Disagreement  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  മുല്ലപ്പള്ളി രാമചന്ദ്രന്‍  പൗരത്വ പ്രതിഷേധങ്ങള്‍
യുഡിഎഫിലോ കോണ്‍ഗ്രസിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൗരത്വ പ്രതിഷേധങ്ങളെ സംബന്ധിച്ച് യുഡിഎഫിലോ കോണ്‍ഗ്രസിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം ശ്രമം അപലപനീയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ തികഞ്ഞ മതേതര വാദിയാണ്. തികഞ്ഞ സംഘപരിവാര്‍ വിരുദ്ധനുമാണ്. സിപിഎമ്മിനെതിരെയും ശക്തമായി പടപൊരുതിയിട്ടുള്ള വ്യക്തിയാണ് മുല്ലപ്പള്ളി. പലതവണ സിപിഎമ്മിന്‍റെ കോട്ടയില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്‍റിലെത്തിയ ചരിത്രമാണ് മുല്ലപ്പള്ളിക്കുള്ളത്. കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്തി. എല്ലാവരും യോജിച്ച് സമരം ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യമാണ് ദേശീയ തലത്തില്‍ ഉയര്‍ന്ന് വരുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും പ്രസക്തമാണ്. ഭരണ പക്ഷവുമായി യോജിച്ചുള്ള സമരം എന്നത് അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് സ്വന്തം നിലയില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Intro:പൗരത്വ പ്രശ്‌നത്തില്‍ സമരം സംബന്ധിച്ച് യു.ഡി.എഫിലോ കോണ്‍ഗ്രസിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അപകീര്‍ത്തിപ്പെടുത്താനുള്ള സി.പി.എം ശ്രമം അപലപനീയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ തികഞ്ഞ മതേതര വാദിയാണ്. തികഞ്ഞ സംഘപരിവാര്‍ വിരുദ്ധനുമാണ്. അതേ സമയം സി.പി.എമ്മിനെതിരെയും ശക്തമായി പടപൊരുതിയിട്ടുള്ള ആളാണ് മുല്ലപ്പള്ളി. പലതവണ സി.പി.എമ്മിന്റെ കോട്ടയില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ ചരിത്രമാണ് മുല്ലപ്പള്ളിക്കുള്ളത്. കോണ്‍ഗ്രസിന്റെ അവസാന വാക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ്. എല്ലാവരും യോജിച്ച് സമരം ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യമാണ് ദേശീയ തലത്തില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും പ്രസക്തമാണ്. ഭരണ പക്ഷവുമായി യോജിച്ചുള്ള സമരം എന്നത് അടഞ്ഞ അദ്ധ്യായമാണെന്നും യു.ഡി.എഫ് സ്വന്തം നിലയില്‍ സമരവുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Body:പൗരത്വ പ്രശ്‌നത്തില്‍ സമരം സംബന്ധിച്ച് യു.ഡി.എഫിലോ കോണ്‍ഗ്രസിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അപകീര്‍ത്തിപ്പെടുത്താനുള്ള സി.പി.എം ശ്രമം അപലപനീയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ തികഞ്ഞ മതേതര വാദിയാണ്. തികഞ്ഞ സംഘപരിവാര്‍ വിരുദ്ധനുമാണ്. അതേ സമയം സി.പി.എമ്മിനെതിരെയും ശക്തമായി പടപൊരുതിയിട്ടുള്ള ആളാണ് മുല്ലപ്പള്ളി. പലതവണ സി.പി.എമ്മിന്റെ കോട്ടയില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ ചരിത്രമാണ് മുല്ലപ്പള്ളിക്കുള്ളത്. കോണ്‍ഗ്രസിന്റെ അവസാന വാക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ്. എല്ലാവരും യോജിച്ച് സമരം ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യമാണ് ദേശീയ തലത്തില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും പ്രസക്തമാണ്. ഭരണ പക്ഷവുമായി യോജിച്ചുള്ള സമരം എന്നത് അടഞ്ഞ അദ്ധ്യായമാണെന്നും യു.ഡി.എഫ് സ്വന്തം നിലയില്‍ സമരവുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.