തിരുവനന്തപുരം: ബജറ്റിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടി തിരുവനന്തപുരം നഗരസഭ. 2022-23ലെ നഗരസഭ ബജറ്റിലേക്കുള്ള വികസന നിർദേശങ്ങളാണ് ക്ഷണിക്കുന്നത്. 'എൻ്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം' എന്ന ടാഗ് ലൈനോടെയാണ് അഭിപ്രായ ശേഖരണം.
നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന അതിഥികൾക്കും അഭിപ്രായങ്ങൾ അറിയിക്കാം. നിർദേശങ്ങളുടെ പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് ബജറ്റിൻ്റെ ഭാഗമാക്കാനാണ് പദ്ധതിയെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. tvmbudget2022@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിർദേശങ്ങൾ അയയ്ക്കാം. സംസ്ഥാന സർക്കാരിൻ്റെ ബജറ്റിനു ശേഷമായിരിക്കും തിരുവനന്തപുരം നഗരസഭാ ബജറ്റെന്ന് മേയർ പറഞ്ഞു.
ALSO READ: കോവളത്ത് കഞ്ചാവും മാന്‍കൊമ്പുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍