തിരുവനന്തപുരം: നീണ്ടകാലത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ തിങ്കളാഴ്‌ച മുതൽ തുറക്കും (Cinemas in Kerala to open on October 25). ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ആദ്യ മലയാള ചിത്രമായി പ്രദർശനത്തിനെത്തും. മന്ത്രി സജി ചെറിയാനുമായി (Minister Saji Cheriyan) നടത്തിയ ചർച്ചയിൽ സിനിമ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രദർശനം തുടങ്ങാൻ തീരുമാനമായത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാൻ സർക്കാർ നേരത്തെ തന്നെ അനുവാദം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന തfയറ്ററുകൾ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന പശ്ചാത്തലത്തിൽ നികുതിയിളവ് അടക്കമുള്ള ആവശ്യങ്ങൾ സംഘടന സർക്കാരിനോട് ഉന്നയിച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയതായി സംഘടനകൾ വ്യക്തമാക്കി.
ALSO READ : അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് പേരൂര്‍ക്കട പൊലീസ്