തിരുവനന്തപുരം: മൾട്ടിപ്ലക്‌സുകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തുറക്കാൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാനാണ് സർക്കാർ നിർദ്ദേശം. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമായിരിക്കും പ്രവേശനം.
തിയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുടെ യോഗം ചേർന്നു. 22ന് സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനുമായും തിയേറ്റർ ഉടമകൾ ചർച്ച നടത്തും. നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ യോഗത്തിൽ സർക്കാരിനോട് ആവശ്യപ്പെടാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം.
ALSO READ നാളെ മുതല്‍ മഴ ശക്‌തമാകും; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
രണ്ടുവർഷമായി അടഞ്ഞുകിടക്കുന്ന തിയേറ്ററുകളില്‍ മുഴുവൻ സീറ്റുകളിലും ആളെ ഇരുത്തി പ്രദർശനം നടത്തിയാലും നഷ്‌ടം നികത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് ഉടമകൾ പറയുന്നു. ഈ സാഹചരത്തിൽ സർക്കാരിന്‍റെ പിന്തുണ തേടുന്നതിനുള്ള ശ്രമം നടത്താനാണ് സംഘടനയുടെ തീരുമാനം.