ETV Bharat / state

സെക്രട്ടേറിയറ്റില്‍ സിനിമ ഉള്‍പ്പടെ ചിത്രീകരണങ്ങള്‍ക്ക് വിലക്ക് - സെക്രട്ടേറിയറ്റ്

സെക്രട്ടേറിയറ്റില്‍ ഇനിമുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുളള ചിത്രീകരണത്തിനുമാത്രം അനുമതി

Cinema and serial filming banned in secretariat  secretariat  thiruvananthapuram secretariat  സെക്രട്ടേറിയറ്റില്‍ സിനിമ ചിത്രീകരണത്തിന് വിലക്ക്  സെക്രട്ടേറിയറ്റ്  secretariat kerala
സെക്രട്ടേറിയറ്റില്‍ സിനിമ ഉള്‍പ്പെടെയുളളവയുടെ ചിത്രീകരണങ്ങള്‍ക്ക് വിലക്ക്
author img

By

Published : Jul 16, 2022, 9:49 AM IST

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലും വളപ്പിലും ഇനി സിനിമ ഉള്‍പ്പടെയുളളവയുടെ ചിത്രീകരണം നടക്കില്ല. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ ചിത്രീകരണങ്ങള്‍ വിലക്കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുളള ചിത്രീകരണത്തിന് മാത്രമാണ് ഇനി അനുമതി ലഭിക്കുക.

സിനിമ അടക്കമുളളവയുടെ ചിത്രീകരണത്തിന് അനുമതി തേടി ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. പ്രത്യേക സുരക്ഷാമേഖലയാണെന്നതും പുരാവസ്തു വിഭാഗത്തില്‍പ്പെടുന്ന കെട്ടിടങ്ങള്‍ ഉള്‍ക്കൊളളുന്നതാണെന്നതും
ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ നിലവില്‍ നിരസിക്കുന്നത്.

ചിത്രീകരണം നടത്തുന്നവര്‍ തങ്ങള്‍ക്ക് ആവശ്യമുളള രീതിയില്‍ ഇവിടെ മാറ്റങ്ങള്‍ വരുത്തുന്നതും പുറത്തുനിന്നുളളവര്‍ ഷൂട്ടിംഗിന്‍റെ പേരില്‍ സെക്രട്ടേറിയറ്റില്‍ കടക്കുന്നതും അനുചിതമാണെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ വിലയിരുത്തല്‍.എല്ലാവരെയും എപ്പോഴും പരിശോധിച്ച് കടത്തിവിടുന്നത് പ്രായോഗികമല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വണ്‍ അടക്കം നിരവധി മലയാള ചലച്ചിത്രങ്ങളാണ് സെക്രട്ടേറിയറ്റിലും പരിസരത്തുമായി ചിത്രീകരിച്ചിട്ടുളളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.