തിരുവനന്തപുരം : ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് എല്ലാവരോടും ആവശ്യപ്പെടുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. സഭാ തർക്കം പരിഹരിക്കാൻ യാക്കോബായ ഓർത്തഡോക്സ് സഭാ നേതൃത്വങ്ങളുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. ചീഫ് സെക്രട്ടറി, ഡി.ജി.പി, തർക്കം നിലനിൽക്കുന്ന ജില്ലകളിലെ കലക്ടർമാർ എന്നിവരേയും പങ്കെടുപ്പിച്ച് ചർച്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ ഓർത്തഡോക്സ് വിഭാഗം പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ചർച്ച മാറ്റിവച്ചു.
ഇതിനിടെയാണ് സഭാ തർക്കത്തിൽ സുപ്രീം കോടതി സർക്കാരിനെ വിമർശിച്ചത്. കേരളത്തിലെ സഭാ തര്‍ക്കത്തില്‍ കുഴപ്പക്കാര്‍ കേരള സര്‍ക്കാരാണെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശനം. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വാക്കാല്‍ ചോദിച്ചു. ഇതോടെ പ്രശ്ന പരിഹാരത്തിനായി മന്ത്രിസഭാ ഉപസമിതി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഔദ്യോഗിക യോഗമാണ് ചേർന്നതെന്നും യോഗത്തിനു ശേഷം മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.